കൊച്ചി∙ വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ കേസിൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വഞ്ചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സുധാകരനെ ജാമ്യത്തിൽ വിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ 11 ന് കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയ സുധാകരനെ 12 മണിയോടെയാണു ചോദ്യം ചെയ്യാൻ തുടങ്ങിയത്. ഉച്ചഭക്ഷണവും മരുന്നും കഴിക്കാൻ ഒരു മണിക്കൂർ ഇടവേള നൽകിയശേഷം  3 നു വീണ്ടും ആരംഭിച്ചു.  6.30ന് ആണ്  അറസ്റ്റ് രേഖപ്പെടുത്തിയത്. 7.15 നു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ADVERTISEMENT

മറ്റു രണ്ടു പ്രതികളായ ഐജി: ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. എംപിയായ കെ. സുധാകരനെ ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്ത വിവരം ലോക്സഭ സ്പീക്കറെ ഇമെയിൽ വഴി അറിയിച്ചതായി  ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റം അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിക്കും മെയിൽ കൈമാറും. 

മൊഴികൾ പരസ്പരവിരുദ്ധം: പൊലീസ്

ക്രൈംബ്രാഞ്ച് മുൻകൂട്ടി എഴുതി തയാറാക്കിയ ചോദ്യങ്ങൾക്കു സുധാകരൻ നൽകിയ മൊഴികൾ പരസ്പരവിരുദ്ധമാണെന്നു ക്രൈംബ്രാഞ്ച് കേന്ദ്രങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യലിനിടയിൽ സുധാകരൻ നൽകിയ മറുപടികളുടെ വസ്തുതകൾ പരിശോധിക്കാൻ വിഡിയോ കോൺഫറൻസിങ് വഴി പരാതിക്കാരുടെ മൊഴികൾ അന്വേഷണസംഘം തൽസമയം രേഖപ്പെടുത്തി. നിരപരാധിത്വം തെളിയിക്കാൻ തക്ക തെളിവുകൾ ഹാജരാക്കാനോ മൊഴി നൽകാനോ സുധാകരനു കഴിയാതിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഒരുതെളിവും ഇല്ല: കെ. സുധാകരൻ

ADVERTISEMENT

രാത്രി ജാമ്യം ലഭിച്ചു പുറത്തുവന്ന ശേഷം കെ.സുധാകരൻ പറഞ്ഞത്:

എന്നെ ശിക്ഷിക്കാൻ കഴിയുന്ന ഒരുതെളിവും പൊലീസിന്റെ കയ്യിൽ ഇല്ലെന്നു ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടു. പൊലീസ് പല ചോദ്യങ്ങളും ചോദിച്ചു. അതിനു മറുപടി നൽകി. അതെല്ലാം പരസ്യപ്പെടുത്താൻ താൽപര്യമില്ല. എന്നെ ശിക്ഷിക്കാൻ കഴിയില്ലെന്നു പൂർണവിശ്വാസമുണ്ട്. ഒരു ഭയപ്പാടുമില്ല. എവിടെയും പോയി ഒളിക്കില്ല.

രാവിലെ ചോദ്യം ചെയ്യലിന് എത്തുമ്പോൾ പറഞ്ഞത്:

‘കടൽ താണ്ടിയവനാണു ഞാൻ. എന്നെ കൈത്തോട് കാണിച്ചു ഭയപ്പെടുത്തേണ്ട. എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയാറാക്കിയാലും അതിനെല്ലാം ഉത്തരം നൽകും. നിരപരാധിയെന്നു തെളിയിക്കും. കൈക്കൂലി വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്തോട്ടെ. ഒരാശങ്കയുമില്ല. കോടതിയിൽ പൂർണവിശ്വാസമുണ്ട്.’’

ADVERTISEMENT

ഇന്നു കോൺഗ്രസ് കരിദിനം

കൊച്ചി ∙ കെ.സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കോൺഗ്രസ് ഇന്നു കരിദിനം ആചരിക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലടക്കം പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

English Summary: Monson Mavunkal related antique fraud case: K.Sudhakaran arrested

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT