എൻഎസ്എസിന് 144.25 കോടി രൂപയുടെ ബജറ്റ്
ചങ്ങനാശേരി ∙ സാമൂഹികസേവന പദ്ധതികൾക്കും കാർഷിക മേഖലയിലെ പുരോഗതിക്കും ഊന്നൽ നൽകി നായർ സർവീസ് സൊസൈറ്റി ബജറ്റ്. 2023–24 സാമ്പത്തിക വർഷത്തേക്ക് 144.25 കോടി രൂപയുടെ ബജറ്റാണു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്. സ്വയംതൊഴിൽ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വനിതാ സ്വയം സഹായ സംഘങ്ങളുടെ എണ്ണം 20,000 ആക്കുന്നതിനും അംഗങ്ങളുടെ എണ്ണം 4 ലക്ഷം ആക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ബജറ്റിൽ പറയുന്നു. സംരംഭകത്വ ഗ്രൂപ്പുകളുടെ എണ്ണം കൂട്ടും. എൻഎസ്എസ് കോളജുകൾക്കു വേണ്ടി റിസർച് കൗൺസിൽ രൂപീകരിക്കും. ഭവനനിർമാണ ധനസഹായം ഒരു ലക്ഷം രൂപയായും വിദ്യാഭ്യാസ ധനസഹായം ഒരു വിദ്യാർഥിക്ക് 2,000 രൂപയായും വിവാഹ ധനസഹായം 15,000 രൂപയായും ചികിത്സാ ധനസഹായം 15,000 രൂപയായും വർധിപ്പിച്ചു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു ചേർന്ന ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എൻഎസ്എസ് താലൂക്ക് യൂണിയനുകളുടെ പ്രതിനിധികളായ 300 പേരാണു ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തത്.

ചങ്ങനാശേരി ∙ സാമൂഹികസേവന പദ്ധതികൾക്കും കാർഷിക മേഖലയിലെ പുരോഗതിക്കും ഊന്നൽ നൽകി നായർ സർവീസ് സൊസൈറ്റി ബജറ്റ്. 2023–24 സാമ്പത്തിക വർഷത്തേക്ക് 144.25 കോടി രൂപയുടെ ബജറ്റാണു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്.
സ്വയംതൊഴിൽ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വനിതാ സ്വയം സഹായ സംഘങ്ങളുടെ എണ്ണം 20,000 ആക്കുന്നതിനും അംഗങ്ങളുടെ എണ്ണം 4 ലക്ഷം ആക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ബജറ്റിൽ പറയുന്നു. സംരംഭകത്വ ഗ്രൂപ്പുകളുടെ എണ്ണം കൂട്ടും. എൻഎസ്എസ് കോളജുകൾക്കു വേണ്ടി റിസർച് കൗൺസിൽ രൂപീകരിക്കും.
ഭവനനിർമാണ ധനസഹായം ഒരു ലക്ഷം രൂപയായും വിദ്യാഭ്യാസ ധനസഹായം ഒരു വിദ്യാർഥിക്ക് 2,000 രൂപയായും വിവാഹ ധനസഹായം 15,000 രൂപയായും ചികിത്സാ ധനസഹായം 15,000 രൂപയായും വർധിപ്പിച്ചു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു ചേർന്ന ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എൻഎസ്എസ് താലൂക്ക് യൂണിയനുകളുടെ പ്രതിനിധികളായ 300 പേരാണു ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തത്.
ബജറ്റിലെ മറ്റ് പ്രധാന പദ്ധതികൾ:
∙ എയ്ഡഡ് സ്കൂളുകളുടെ മരാമത്ത് പണികൾക്കായി 3.71 കോടി
∙ എയ്ഡഡ് കോളജുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.44 കോടി
∙ തോട്ടങ്ങളിൽ പുതിയ കൃഷികൾക്കായി 1.56 കോടി
∙ ആധ്യാത്മിക പഠനകേന്ദ്രങ്ങൾക്ക് 50 ലക്ഷം
∙ ശ്രീപത്മനാഭ തന്ത്രവിദ്യാപീഠത്തിന്റെ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം
∙ കൊട്ടിയം എൻഎസ്എസ് ലോ കോളജിൽ എൽഎൽഎം കോഴ്സ് ഈ വർഷം മുതൽ
∙ പുതുതായി 350 സംരംഭകത്വ ഗ്രൂപ്പുകൾ ആരംഭിച്ച് 1500 അംഗങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ
നായക സഭയിലേക്ക് 9 പേർ
ചങ്ങനാശേരി ∙ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് 9 അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ളയും ഇതിലുണ്ട്. എൻഎസ്എസിന്റെ ഉന്നതാധികാരസമിതിയാണു നായക സഭയെന്നും പേരുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ്. 27 അംഗങ്ങളാണുള്ളത്. മൂന്നു വർഷമാണ് അംഗങ്ങളുടെ കാലാവധി. മൂന്നിലൊന്ന് അംഗങ്ങൾ ഓരോ വർഷവും മാറിക്കൊണ്ടിരിക്കും.
പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായ കെ.ബി.ഗണേഷ് കുമാർ എംഎൽഎ ആദ്യമായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി. ഗണേഷിന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ളയും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്നു. മറ്റ് അംഗങ്ങൾ: ചിതറ എസ്.രാധാകൃഷ്ണൻ നായർ (ചടയമംഗലം), വി.എ.ബാബുരാജ് (നെടുമങ്ങാട്), ജി.തങ്കപ്പൻ പിള്ള (കൊട്ടാരക്കര), പി.എൻ.സുകുമാരപ്പണിക്കർ (ചെങ്ങന്നൂർ), കെ.ശ്രീശകുമാർ (കുന്നത്തുനാട്), ആർ.മോഹൻകുമാർ (തിരുവല്ല).
എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി ഹരികുമാർ കോയിക്കൽ (ചങ്ങനാശേരി), എക്സ്പേർട് അഡീഷനൽ അംഗമായി പി.ഋഷികേശ് (തലപ്പിള്ളി) എന്നിവരെയും തിരഞ്ഞെടുത്തു.
English Summary : Nair Service Society budget with emphasis on social service projects and improvement in agriculture sector