തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയർന്നതോടെ പ്രതിമാസ പ്രീമിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി. ഇപ്പോൾ‌ 500 രൂപയാണ് പ്രതിമാസ പ്രീമിയമായി ഇൗടാക്കുന്നത്. ഇത് 550 രൂപയാക്കണമെന്ന ശുപാർശയാണ് ദ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി സർക്കാരിനു കൈമാറിയത്. ഇതു നടപ്പാക്കിയാൽ വാർഷിക പ്രീമിയം 6,000 രൂപയിൽ നിന്ന് 6,600 രൂപയായി ഉയരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയർന്നതോടെ പ്രതിമാസ പ്രീമിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി. ഇപ്പോൾ‌ 500 രൂപയാണ് പ്രതിമാസ പ്രീമിയമായി ഇൗടാക്കുന്നത്. ഇത് 550 രൂപയാക്കണമെന്ന ശുപാർശയാണ് ദ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി സർക്കാരിനു കൈമാറിയത്. ഇതു നടപ്പാക്കിയാൽ വാർഷിക പ്രീമിയം 6,000 രൂപയിൽ നിന്ന് 6,600 രൂപയായി ഉയരും. എന്നാൽ, ഇൻഷുറൻസ് കമ്പനിയുമായി 3 വർഷത്തെ കരാറിൽ ഏർ‌പ്പെട്ടിട്ടുള്ളതിനാൽ‌ ഇടക്കാല പ്രീമിയം വർധന നടപ്പാക്കാൻ സർക്കാരിനു നിയമപരമായി ബാധ്യതയില്ല.

ഇതിനിടെ, സർക്കാരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് രോഗികളിൽനിന്നു ചില ആശുപത്രികൾ പണം ഇൗടാക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് 13 ആശുപത്രികൾക്ക് ഓറിയന്റൽ ഇൻഷുറൻസ് കാരണം കാണിക്കൽ നോട്ടിസ് നൽകി.

ADVERTISEMENT

2022 ജൂലൈയിൽ ആരംഭിച്ച മെഡിസെപ് പദ്ധതി ഇൗ മാസം ഒരു വർഷം പൂർത്തിയാക്കുകയാണ്. ചികിത്സ ലഭ്യമാക്കുന്നതിന് ആദ്യ വർഷം 500 കോടി രൂപ ആശുപത്രികൾക്കു കൈമാറേണ്ടി വരുമെന്നാണ് ഇൻഷുറൻസ് കമ്പനി കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 3 ലക്ഷം പേർ 717 കോടി രൂപ ക്ലെയിം ചെയ്തപ്പോൾ 697 കോടി രൂപ വിതരണം ചെയ്യേണ്ടി വന്നു. കമ്പനിക്കു സർക്കാർ നൽകുന്ന തുകയെക്കാൾ 217 കോടി രൂപ അധികം ചെലവാക്കേണ്ടി വന്നതോടെ കമ്പനിക്ക് പദ്ധതി നടത്തിപ്പ് നഷ്ടമായി.

English Summary: 217 crore loss in medisep health insurance says insurance company