നാലര വർഷത്തിന് ശേഷം മഅദനി കേരളത്തിൽ
നെടുമ്പാശേരി ∙ 2008ലെ ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്നലെ രാത്രി ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തി. രാത്രി 7.10ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം ആംബുലൻസിൽ ശാസ്താംകോട്ട അൻവാർശേരി തോട്ടുവാൽ മൻസിലിലേക്കു പോയി. ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

നെടുമ്പാശേരി ∙ 2008ലെ ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഇന്നലെ രാത്രി ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തി. രാത്രി 7.10ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം ആംബുലൻസിൽ ശാസ്താംകോട്ട അൻവാർശേരി തോട്ടുവാൽ മൻസിലിലേക്കു പോയി. ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നാലര വർഷത്തിനു ശേഷമാണു മഅദനി കേരളത്തിലെത്തുന്നത്. പക്ഷാഘാതം ബാധിച്ചു കിടപ്പിലായ പിതാവ് അബ്ദു സമദിനെ സന്ദർശിക്കാനാണിത്. 11 ദിവസം കേരളത്തിൽ തങ്ങുന്ന മഅദനി ജൂലൈ 7നു ബെംഗളൂരുവിലേക്കു മടങ്ങും.
കേസിന്റെ വിചാരണ അനന്തമായി നീളുന്നതിലുള്ള നീരസം മഅദനി പ്രകടിപ്പിച്ചു. ആസൂത്രിതമായി കേസിൽ കുടുക്കി പതിറ്റാണ്ടുകൾ വിചാരണത്തടവിൽ വച്ച ശേഷം വിട്ടയയ്ക്കുന്ന രീതി നീതിനിഷേധമാണെന്നും ഇതു നീതിന്യായ സംവിധാനത്തിനു തന്നെ അപമാനകരമാണെന്നും അദ്ദേഹം ബെംഗളൂരുവിൽ പറഞ്ഞു. സുരക്ഷാച്ചെലവിൽ ഇളവു വരുത്താൻ കർണാടക സർക്കാർ തയാറായതോടെയാണു യാത്രയ്ക്കു വഴിയൊരുങ്ങിയത്. ഇതിനായി 6.5 ലക്ഷം രൂപ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ ഇന്നലെ കെട്ടിവച്ചു. സിറ്റി ആംഡ് റിസർവ് (സിഎആർ) എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ പൊലീസ് സംഘമാണു സുരക്ഷ ഒരുക്കുന്നത്. ഇതിലൊരാൾ വിമാനത്തിൽ അനുഗമിച്ചപ്പോൾ ബാക്കിയുള്ള പൊലീസ് സംഘം നേരത്തെ കൊച്ചിയിൽ എത്തി.
English Summary: Abdul Nasser Madani in Kerala