തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീം കോടതിയിൽ കേരളത്തിനു വേണ്ടി വാദിക്കുക മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ.കെ.വേണുഗോപാൽ തന്നെയായിരിക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാമും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും കെ.കെ.വേണുഗോപാലുമായി ആശയവിനിമയം നടത്തി. ഹർജിയുമായി മുന്നോട്ടുപോകാനാണു ധാരണ. കേരളത്തിന്റെ വാദങ്ങൾ ഭരണഘടനാപരമായി നിൽനിൽക്കുമെന്ന അഭിപ്രായമാണു സർക്കാരിനു ലഭിച്ചത്. മറ്റു സംസ്ഥാനങ്ങൾക്കു കൂടി ഗുണകരമാകുന്ന ചരിത്രപരമായ നിയമ പോരാട്ടമായാണു സർക്കാർ ഇൗ കേസിനെ കാണുന്നത്. മലയാളി തന്നെ കേരളത്തിനു വേണ്ടി കേന്ദ്രത്തിനെതിരെ വാദിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഭരണഘടനാപരമായി സംസ്ഥാനത്തിനുള്ള അവകാശങ്ങൾ കേന്ദ്രം നിയന്ത്രിക്കുന്നു എന്നു കേരളം വാദിക്കുന്നതിനാൽ കേസ് ഭരണഘടനാ ബെഞ്ചിലേക്ക് പോകാനാണ് സാധ്യതയെന്നു സംസ്ഥാന സർക്കാർ കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീം കോടതിയിൽ കേരളത്തിനു വേണ്ടി വാദിക്കുക മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ.കെ.വേണുഗോപാൽ തന്നെയായിരിക്കും. 

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാമും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും കെ.കെ.വേണുഗോപാലുമായി ആശയവിനിമയം നടത്തി. ഹർജിയുമായി മുന്നോട്ടുപോകാനാണു ധാരണ.

ADVERTISEMENT

കേരളത്തിന്റെ വാദങ്ങൾ ഭരണഘടനാപരമായി നിൽനിൽക്കുമെന്ന അഭിപ്രായമാണു സർക്കാരിനു ലഭിച്ചത്. മറ്റു സംസ്ഥാനങ്ങൾക്കു കൂടി ഗുണകരമാകുന്ന ചരിത്രപരമായ നിയമ പോരാട്ടമായാണു സർക്കാർ ഇൗ കേസിനെ കാണുന്നത്. മലയാളി തന്നെ കേരളത്തിനു വേണ്ടി കേന്ദ്രത്തിനെതിരെ വാദിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ഭരണഘടനാപരമായി സംസ്ഥാനത്തിനുള്ള അവകാശങ്ങൾ കേന്ദ്രം നിയന്ത്രിക്കുന്നു എന്നു കേരളം വാദിക്കുന്നതിനാൽ കേസ് ഭരണഘടനാ ബെഞ്ചിലേക്ക് പോകാനാണ് സാധ്യതയെന്നു സംസ്ഥാന സർക്കാർ കരുതുന്നു.

ADVERTISEMENT

English Summary : KK Venugopal argue in Supreme Court for Kerala Borrowing limit