ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
കോഴിക്കോട് ∙ ത്യാഗസ്മരണകളോടെ മുസ്‌ലിം സമൂഹം ഇന്നു ബലിപെരുന്നാൾ ആഘോഷിക്കും. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹുവിലേക്കുള്ള

കോഴിക്കോട് ∙ ത്യാഗസ്മരണകളോടെ മുസ്‌ലിം സമൂഹം ഇന്നു ബലിപെരുന്നാൾ ആഘോഷിക്കും. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമർപ്പണവുമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം. ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് പെരുന്നാൾ.
ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം.
പെരുന്നാൾ ആഘോഷിച്ച് ഹജ് തീർഥാടകർ
മക്ക ∙ ഇക്കൊല്ലത്തെ ഹജ് ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്. ഇന്നലെ മിനായിലെ ജംറയിൽ ആദ്യത്തെ കല്ലേറ് കർമം പൂർത്തിയാക്കിയ തീർഥാടകർ മക്കയിൽ എത്തി കഅബ പ്രദക്ഷിണം നിർവഹിച്ചു. തുടർന്ന് ഇഹ്റാം വസ്ത്രം മാറി പുതുവസ്ത്രങ്ങൾ അണിഞ്ഞ് ബലിപെരുന്നാൾ ആഘോഷിച്ചു. ശേഷം തിരികെ മിനായിൽ എത്തി. ഇന്നും നാളെയും ഇവിടെ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കി, കഅബയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ഹജ്ജിനു സമാപനമാകും.
ആദ്യ ദിവസത്തെ കല്ലേറു കർമം ഇന്ത്യൻ തീർഥാടകർ സുഗമമായി നിർവഹിച്ചതായി ഹജ് കോൺസൽ മുഹമ്മദ് ജലീൽ പറഞ്ഞു.
150 രാജ്യങ്ങളിൽനിന്നുള്ള 18,45,045 പേരാണ് ഇത്തവണ ഹജ് നിർവഹിച്ചത്. ഇന്ത്യയിൽനിന്ന് 1,75,025 പേർക്കാണ് അവസരം ലഭിച്ചത്. കേരളത്തിൽനിന്ന് എത്തിയത് 11,252 തീർഥാടകരും.
English Summary: Muslims are celebrating Eid