തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയും സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽ കാന്തും ഇന്നു വിരമിക്കും. സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാലിനു ദർബാർ ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുടർന്നു ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതല ഏൽക്കും. അനിൽ കാന്തിനു സേന നൽകുന്ന വിടവാങ്ങൽ പരേഡ് രാവിലെ 7.45നു പേരൂർക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പൊലീസ് ആസ്ഥാനത്തും നടത്തും. വൈകിട്ട് അഞ്ചിനു പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചശേഷം പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അധികാരം കൈമാറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയും സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽ കാന്തും ഇന്നു വിരമിക്കും. സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാലിനു ദർബാർ ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുടർന്നു ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതല ഏൽക്കും. 

അനിൽ കാന്തിനു സേന നൽകുന്ന വിടവാങ്ങൽ പരേഡ് രാവിലെ 7.45നു പേരൂർക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പൊലീസ് ആസ്ഥാനത്തും നടത്തും. വൈകിട്ട് അഞ്ചിനു പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചശേഷം പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അധികാരം കൈമാറും. 

ADVERTISEMENT

കവിതയിലേക്ക് തിരികെ

∙ സംസ്ഥാനത്തെ 47-ാമത്തെ ചീഫ് സെക്രട്ടറി ആയിരുന്നു ജോയി വാഴയിൽ എന്ന് അറിയപ്പെട്ടിരുന്ന കവി കൂടിയായ ഡോ.വി. പി.ജോയ്. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരിക്കെയാണ് ചീഫ് സെക്രട്ടറിയായി കേരളത്തിലേക്കു തിരികെ എത്തിയത്. കേന്ദ്രത്തിൽ പിഎഫ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇരുപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള ജോയിയുടെ ‘നിമിഷ ജാലകം’ എന്ന കവിതാ സമാഹാരത്തിന് എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് ലഭിച്ചിട്ടുണ്ട്. 

എറണാകുളം ജില്ലയിലെ പൂതൃക്ക സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അദ്ദേഹം കവിത എഴുതിയിരുന്നു. സ്കൂൾ കലോത്സവത്തിലും കോളജ് തല മത്സരങ്ങളിലും കവിതാ രചനയ്ക്കു സമ്മാനം നേടി. ഡൽഹിയിൽ ഡപ്യൂട്ടേഷനിൽ ഉണ്ടായിരുന്ന 7 വർഷത്തിനുള്ളിൽ 13 കവിതാ പുസ്തകങ്ങളാണു പുറത്തിറക്കിയത്. 2 നോവലുകളും 4 പരിഭാഷകളും പ്രസിദ്ധീകരിച്ചു. ഇംഗ്ലിഷിലും 3 പുസ്തകങ്ങൾ എഴുതി. 

മലയാളം സ്കൂളിൽ പഠിച്ചു സിവിൽ സർവീസ് നേടിയ ജോയ് തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജിൽ (സിഇടി) നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഒന്നാം റാങ്കോടെയാണു വിജയിച്ചത്. 1989 മുതലുള്ള സിവിൽ സർവീസ് കരിയറിൽ 13 വർഷം അദ്ദേഹം കേന്ദ്ര സർവീസിൽ ആയിരുന്നു. ബാക്കി കാലം കേരളത്തിലും. 

ADVERTISEMENT

പ‌ൂതൃക്ക കിങ്ങിണിമറ്റം വാഴയിൽ പത്രോസിന്റെയ‍ും ഏലിയാമ്മയ‍ുടെയ‍ും 5 മക്കളിൽ രണ്ടാമനാണ‍ു ജോയി. കിങ്ങിണിമറ്റം എംഎം യ‍ുപി സ്‍ക‍ൂളില‍ും പ‍ൂതൃക്ക ഗവ.ഹയർ സെക്കൻഡറി സ്‍ക‍ൂളില‍ുമായിരു‍ന്ന‍‍ു പ്രാഥമിക വിദ്യാഭ്യാസം. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ പ്രീഡിഗ്രി പഠനത്തിന‍‍ു ശേഷമാണ‍ു തിര‍ുവനന്തപ‍ുരം ഗവ. എൻജിനീയറിങ് കോളജിൽ ചേർന്നത്. ബർമിങ്ങം സർവകലാശാലയിൽ നിന്ന‍‍് എംബിഎ നേടി. ഡൽഹി ഐഐടിയിൽ നിന്നാണു‍ പിഎച്ച്ഡി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഭാര്യ ഷീലുവിന്റെ സഹോദരി ഷീജയാണ് ജോയിയുടെ പത്നി. മക്കൾ: സച്ചിൻ, ഷാരൺ. 

ഓട്ടം തുടരും

∙ ദിവസം 5 കിലോമീറ്റർ, വർഷം 1825 കിലോമീറ്റർ. അങ്ങനെ കഴിഞ്ഞ 2 വർഷം പൊലീസ് മേധാവി അനിൽകാന്ത് എന്ന ദീർഘദൂര ഓട്ടക്കാരൻ ഓടിത്തീർത്തതു 3650 കീലോമീറ്റർ. കേരളത്തിന്റെ തെക്കു വടക്ക് കളിയിക്കാവിള മുതൽ തലപ്പാടി വരെ 6 വട്ടം ഓടാൻ കഴിയുന്ന ദൂരം. അതിനാലാകാം കൂട്ടയോട്ടം നടത്തി സേന കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആദരിച്ചത്. 

ഡിജിപിമാരായ സുധേഷ് കുമാറിനെയും ബി.സന്ധ്യയെയും മറികടന്നാണു പട്ടികയിൽ മൂന്നാമനായിരുന്ന അനിൽ കാന്തിനെ പിണറായി വിജയൻ പൊലീസ് മേധാവിയാക്കിയത്. 

ADVERTISEMENT

ഡൽഹി സ്വദേശി അനിൽ കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. വയനാട് എഎസ്പി ആയി സർവീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി. ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ, പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, വിവിധ ജില്ലകളിൽ എസ്പി, ഡിഐജി എന്നീ പദവികൾ വഹിച്ചു. അഡിഷനൽ എക്സൈസ് കമ്മിഷണർ ആയിരുന്നു. എഡിജിപി, ഡിജിപി പദവികളിൽ ഫയർഫോഴ്സ്, ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, ക്രൈംബ്രാഞ്ച് , ജയിൽ മേധാവി, വിജിലൻസ് മേധാവി, ഗതാഗത കമ്മിഷണർ എന്നീ ചുമതലകളും വഹിച്ചു. 

വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. ഇന്ത്യൻ റവന്യു സർവീസിൽ നിന്നു വിരമിച്ച പ്രീത ഹാരിറ്റ് ആണു ഭാര്യ. മകൻ രോഹൻ ഹാരിറ്റ്. സേനയിൽ നിന്നു വിരമിക്കുന്നെങ്കിലും അനിൽ കാന്ത് കേരളത്തിൽ തുടരും. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമാകാൻ അദ്ദേഹം അപേക്ഷിച്ചിട്ടുണ്ട്. 

English Summary : V.P. Joy and Anil Kant retire today