തിരുവനന്തപുരം ∙ കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന ബെന്നി ബെഹനാൻ എം.പിയുടെ പരാതിയിൽ പൊലീസ് ഇതുവരെ നടപടികളിലേക്കു കടന്നില്ല. എംപിയുടെ പരാതി ഡിജിപി അനിൽകാന്ത് കഴിഞ്ഞദിവസം എഡിജിപി എം.ആർ.അജിത്കുമാറിനു കൈമാറിയിരുന്നു. പരാതിയിൽ എന്തു ചെയ്യണമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ കൂടിയാലോചന ഇന്നലെ നടന്നുവെന്നാണു വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാതിയിൽ പൊലീസിന്റെ തണുപ്പൻ നീക്കം കൂടി പ്രതിപക്ഷം ഉയർത്തിയതോടെ എന്തെങ്കിലും ചെയ്യണമെന്ന സമ്മർദം പൊലീസ് തലപ്പത്തുമുണ്ട്. പരാതിക്കാരനായ ബെന്നി ബെഹനാൻ എംപിയുടെ മൊഴിയെടുക്കുന്നതാകും ആദ്യ നടപടി. ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരനാണ് ആരോപണം സാമൂഹിക മാധ്യമം വഴി ഉന്നയിച്ചത്.  കൈതോലപ്പായയിൽ പണം കടത്തിയതിനു താൻ സാക്ഷിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ADVERTISEMENT

നേതാക്കളെ കരിതേക്കാം എന്നു കരുതേണ്ട: ഗോവിന്ദൻ

വെഞ്ഞാറമൂട് (തിരുവനന്തപുരം) ∙ പഴമുറം കൊണ്ടു സൂര്യനെ മറയ്ക്കാമെന്നു ധരിച്ചതുപോലെ സിപിഎമ്മിന്റെ നേതൃനിരയിൽ സംശുദ്ധ ജീവിതം നയിക്കുന്ന നേതാക്കന്മാരെ കളങ്കപ്പെടുത്താമെന്ന് ആരു വിചാരിച്ചാലും സാധിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പണ്ട്, ചെമ്പിൽ സ്വർണം കൊണ്ടുപോയെന്നതു പോലെ എന്തെല്ലാം തോന്ന്യാസം പറഞ്ഞിട്ടുണ്ട്.

ADVERTISEMENT

അന്തസ്സോടെയും വസ്തുതാപരമായും കാര്യങ്ങൾ പറയുന്നതിനു പകരം അവിടെ ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്നു, ഇവിടെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നു എന്നൊക്കെപ്പറഞ്ഞു മാധ്യമങ്ങൾ അജൻഡ നിശ്ചയിച്ചു പുകമറ സൃഷ്ടിച്ചു ചർച്ചയ്ക്കു വിളിച്ചാൽ അതിനു കൂട്ടുനിൽക്കാൻ സഖാക്കളെ കിട്ടില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വലതുപക്ഷ ആശയം ഉൽപാദിപ്പിക്കുന്ന മാധ്യമശൃംഖല കേരളത്തിലെപ്പോലെ ലോകത്തെവിടെയും ഉണ്ടാകില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

‘‘ഓലപ്പാമ്പു കാട്ടി സിപിഎമ്മിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ വഴങ്ങാൻ മനസ്സില്ല. ഇപ്പോൾ ഇടതുപക്ഷ പാർട്ടികൾക്കെതിരെ അവിടെയും ഇവിടെയുമുള്ള ചില ആളുകളെ ഉപയോഗിച്ചു വലിയ കള്ളത്തരം പ്രചരിപ്പിക്കുകയാണ്. പുകമറ സൃഷ്ടിച്ചു പാർട്ടിയെ കരിവാരിത്തേക്കാമെന്നാണു മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം കരുതുന്നതെങ്കിൽ വരികൾക്കിടയിൽ വായിക്കാൻ, കാണുന്നതിനപ്പുറം കാണാൻ കേരളത്തിലെ ജനങ്ങൾക്ക് ഇന്നു ശേഷിയുണ്ട് എന്ന കാര്യം മറക്കണ്ട’’– എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്കുള്ളിലും തെറ്റായ നിലപാടുകൾ കാണുന്നുണ്ടെന്നും അതിനെതിരെയും പ്രതിരോധിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ADVERTISEMENT

ആരോപണം ശരിയല്ല: ഇ.പി.ജയരാജൻ

കണ്ണൂർ ∙ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ശക്തിധരൻ ഒരു പരാതിയും സിപിഎമ്മിനു നേരെ ഉന്നയിച്ചിട്ടില്ല. വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമാണ് അതിന്റെ പേരിൽ വരുന്നത്. ശക്തിധരന്റേത് പാർട്ടിക്കെതിരായ ആരോപണമാണെന്നു പറഞ്ഞ്, ചെയ്തിരിക്കുന്ന കുറ്റങ്ങളെ മറയ്ക്കാനാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശ്രമിക്കുന്നതെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.

English Summary: No police action in kaithola paya complaint