‘ഗഞ്ചാ റാണി’ നമിത പരീച്ചുവും കൂട്ടാളിയും പിടിയിൽ; തൃശൂരിലെത്തിച്ചു
തൃശൂർ ∙ ഒഡീഷയിലെ കഞ്ചാവുമാഫിയാ നേതാവും ‘ഗഞ്ചാ റാണി’ എന്ന പേരിൽ കുപ്രസിദ്ധയുമായ നമിത പരീച്ചു (32) സിറ്റി പൊലീസിന്റെ പിടിയിൽ. ചിയ്യാരത്തു നിന്ന് 221 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിൽ ഉറവിടം തേടി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒഡീഷ ഗജപതി അഡബ ചുഡാങ്പൂരിലെത്തി നമിതയെയും കൂട്ടാളി അരുൺ നായിക്കിനെയും

തൃശൂർ ∙ ഒഡീഷയിലെ കഞ്ചാവുമാഫിയാ നേതാവും ‘ഗഞ്ചാ റാണി’ എന്ന പേരിൽ കുപ്രസിദ്ധയുമായ നമിത പരീച്ചു (32) സിറ്റി പൊലീസിന്റെ പിടിയിൽ. ചിയ്യാരത്തു നിന്ന് 221 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിൽ ഉറവിടം തേടി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒഡീഷ ഗജപതി അഡബ ചുഡാങ്പൂരിലെത്തി നമിതയെയും കൂട്ടാളി അരുൺ നായിക്കിനെയും (25) പിടികൂടിയത്. നെടുപുഴ എസ്എച്ച്ഒ ടി.ജി. ദിലീപും സംഘവും 10 ദിവസത്തോളം വേഷംമാറി ഒഡീഷയിലെ വിവിധ മേഖലകളിൽ തങ്ങിയാണു നമിതയെ കുടുക്കിയത്.
കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവ് മേയ് അഞ്ചിനാണു നെടുപുഴ പൊലീസ് പിന്തുടർന്നു പിടികൂടിയത്. പ്രതികളായ നാലംഗ സംഘത്തെ വിശദമായി ചോദ്യംചെയ്തപ്പോൾ ഒഡീഷയിലെ ഗജപതിയിൽ വനത്താൽ ചുറ്റപ്പെട്ട അഡബ എന്ന കുഗ്രാമത്തിൽ കഞ്ചാവുകൃഷിയുണ്ടെന്നും ഇവിടെ നിന്നാണു കഞ്ചാവു വാങ്ങിയതെന്നും കണ്ടെത്തി.
പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതോടെ അന്വേഷണം ഊർജിതമായി. നമിതയുടെ ഭർത്താവ് സാജൻ തോമസ് എന്ന മലയാളിയാണെന്നും കേരളത്തിലേക്കുള്ള കഞ്ചാവു കടത്തിന്റെ പ്രധാന ഇടനിലക്കാരൻ ഇയാളാണെന്നും കണ്ടെത്തി. 14നു കഞ്ചാവിന്റെ പണം വാങ്ങാൻ കേരളത്തിലെത്തിയ സാജനെ പാലക്കാട്ടു നിന്ന് അറസ്റ്റ് ചെയ്തു. 20 വർഷമായി ഒഡീഷയിൽ താമസിക്കുന്ന സാജൻ അപൂർവമായി മാത്രമേ കേരളത്തിലെത്തിയിരുന്നുള്ളൂ.
ഗജപതി, ഗഞ്ചം, റായ്ഗഡ എന്നീ ജില്ലകളിൽ കഞ്ചാവു കൃഷിയുണ്ടെന്നും കേരളത്തിലേക്ക് എത്തുന്നതിലേറെയും നമിത പരീച്ചു വഴിയാണെന്നും സാജൻ മൊഴിനൽകി. സാജനെയും കൂട്ടിയാണ് റോഡ് മാർഗം പൊലീസ് സംഘം ഒഡീഷയിലേക്കു പോയത്. നമിതയുടെ കൂട്ടാളികളിലൊരാളെ ബർഹാംപൂരിൽ നിന്നു പിടികൂടിയ ശേഷം ഇയാൾ കാട്ടിക്കൊടുത്ത വഴിയിലൂടെയാണു ദുർഘടമായ ചുഡാങ്പൂരിലെത്താൻ കഴിഞ്ഞത്. നമിതയെയും അരുണിനെയും അറസ്റ്റ് ചെയ്ത ശേഷം കോടതിയുടെ ട്രാൻസിറ്റ് വാറന്റ് വാങ്ങി 1800 കിലോമീറ്ററോളം റോഡ് മാർഗം യാത്രചെയ്താണു തൃശൂരിലെത്തിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.
English Summary: Ganja Rani Namitha Arrested From Odisha By Thrissur Police