വ്യാജ സർട്ടിഫിക്കറ്റ്: ഏജൻസി ഉടമയുടെ പേരിൽ നേരത്തേ 16 കേസുകൾ
ആലപ്പുഴ∙ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോളജ് പ്രവേശനത്തിനായി ഉപയോഗിച്ച വ്യാജ ബികോം സർട്ടിഫിക്കറ്റ് നൽകിയ എറണാകുളത്തെ ഓറിയോൺ എജ്യുവിങ്സ് ഉടമ സജു എസ്. ശശിധരൻ (39) നേരത്തേ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലും പ്രതി. ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും സർവകലാശാലകളുടെ പേരിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ

ആലപ്പുഴ∙ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോളജ് പ്രവേശനത്തിനായി ഉപയോഗിച്ച വ്യാജ ബികോം സർട്ടിഫിക്കറ്റ് നൽകിയ എറണാകുളത്തെ ഓറിയോൺ എജ്യുവിങ്സ് ഉടമ സജു എസ്. ശശിധരൻ (39) നേരത്തേ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലും പ്രതി.
ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും സർവകലാശാലകളുടെ പേരിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വാഗ്ദാനം ചെയ്തു പണം തട്ടിയതിനാണ് ഇയാളുടെ പേരിൽ എറണാകുളം ജില്ലയിലെ പാലാരിവട്ടം സ്റ്റേഷനിൽ കേസുള്ളത്. ഇതുൾപ്പെടെ എറണാകുളം ജില്ലയിൽ 3 സ്റ്റേഷനുകളിലായി 16 കേസുണ്ട്. മാൾട്ടയിലേക്കു വീസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസുകളാണ് ഏറെയും. ഈ കേസുകളിൽ 2022 സെപ്റ്റംബറിൽ അറസ്റ്റിലായ സജു ഈ വർഷം മേയ് 15നാണ് ജാമ്യത്തിലിറങ്ങിയത്.
തിരുവനന്തപുരം സ്വദേശിയായ സജു കുറച്ചുകാലമായി ആലുവ പുക്കാട്ടുപടിയിൽ തണൽ എന്ന വീട്ടിലാണു താമസം. ജാമ്യത്തിലിറങ്ങിയ ശേഷം മൊബൈൽ നമ്പർ മാറ്റിയിരുന്നു. ഈ നമ്പർ സംഘടിപ്പിച്ച കായംകുളം പൊലീസ്, ടവർ ലൊക്കേഷൻ പിന്തുടർന്നാണ് 29ന് രാത്രി വാഴക്കാലയിലെ ബാറിനു സമീപത്തു നിന്നു സജുവിനെ പിടികൂടിയത്. ഇന്നലെ കായംകുളം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
നിഖിൽ തോമസിനു മാത്രമാണു വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയത് എന്ന സജുവിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റിന്റെ മാതൃക ഡൗൺലോഡ് ചെയ്തു കംപ്യൂട്ടറിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. 2022 സെപ്റ്റംബറിൽ വീസ തട്ടിപ്പുകേസിൽ പൊലീസ് അറസ്റ്റു ചെയ്തപ്പോൾ ഈ കംപ്യൂട്ടറുകൾ പിടിച്ചെടുത്തിരുന്നു. തൊണ്ടിമുതലായി കോടതിയിലുള്ള കംപ്യൂട്ടറുകൾ പരിശോധിച്ചാലേ വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. കംപ്യൂട്ടർ വിട്ടുകിട്ടുന്നതിനായി എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ കായംകുളം പൊലീസ് അപേക്ഷ നൽകും.
അബിൻ വാങ്ങിയത് 2 ലക്ഷം; സജുവിന് കിട്ടിയത് 72,000
കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റ് നൽകാൻ 72,000 രൂപ മാത്രമേ ഈടാക്കിയിട്ടുള്ളുവെന്നാണ് സജുവിന്റെ മൊഴി. വ്യാജ സർട്ടിഫിക്കറ്റിനായി 2 ലക്ഷം രൂപയാണ് നിഖിൽ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം അബിൻ സി.രാജിനു നൽകിയത്. രണ്ടു ലക്ഷവും സർട്ടിഫിക്കറ്റിനായി നൽകിയെന്നാണ് അബിൻ നിഖിലിനോടു പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തപ്പോൾ 1.25 ലക്ഷം രൂപ ഏജൻസിക്കു നൽകിയെന്നായിരുന്നു അബിന്റെ മൊഴി. എന്നാൽ 72,000 രൂപ മാത്രമാണ് തനിക്കു തന്നതെന്നാണു സജുവിന്റെ മൊഴി.
English Summary: Nikhil Thomas fake certificate case