സീതത്തോട് (പത്തനംതിട്ട) ∙ ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽപെട്ട കൊച്ചുകോയിക്കൽ മേഖലയിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് അപ്പർ മൂഴിയാർ ഉൾവനത്തിൽ തുറന്ന് വിട്ടു. വെള്ളിയാഴ്ച രാവിലെയാണ് എട്ട് മാസമായ പെൺപുലിയെ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കണ്ടെത്തുന്നത്. നടക്കാൻ നേരിയ പ്രയാസവും അവശതയുമുണ്ടായിരുന്നു. തുടർന്ന് കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നിർദേശാനുസരണം റാന്നി ഫോറസ്റ്റ് ദ്രുതകർമ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ദ്രുതകർമ സേന ഓഫിസിൽ വനപാലകരുടെ നിരീക്ഷണത്തിൽ കഴിഞ്ഞ പുലി ഭക്ഷണം കഴിച്ച് തുടങ്ങിയതായും ആരോഗ്യം വീണ്ടെടുത്തതായുമുള്ള വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉൾവനത്തിൽ തുറന്ന് വിട്ടതെന്ന് റാന്നി ഡിഎഫ്ഒ പി.കെ.ജയകുമാർ ശർമ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട് (പത്തനംതിട്ട) ∙ ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽപെട്ട കൊച്ചുകോയിക്കൽ മേഖലയിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് അപ്പർ മൂഴിയാർ ഉൾവനത്തിൽ തുറന്ന് വിട്ടു. വെള്ളിയാഴ്ച രാവിലെയാണ് എട്ട് മാസമായ പെൺപുലിയെ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കണ്ടെത്തുന്നത്. നടക്കാൻ നേരിയ പ്രയാസവും അവശതയുമുണ്ടായിരുന്നു.

തുടർന്ന് കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നിർദേശാനുസരണം റാന്നി ഫോറസ്റ്റ് ദ്രുതകർമ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ദ്രുതകർമ സേന ഓഫിസിൽ വനപാലകരുടെ നിരീക്ഷണത്തിൽ കഴിഞ്ഞ പുലി ഭക്ഷണം കഴിച്ച് തുടങ്ങിയതായും ആരോഗ്യം വീണ്ടെടുത്തതായുമുള്ള വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉൾവനത്തിൽ തുറന്ന് വിട്ടതെന്ന് റാന്നി ഡിഎഫ്ഒ പി.കെ.ജയകുമാർ ശർമ പറഞ്ഞു.

ADVERTISEMENT

ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്ന് ഏകദേശം 30 കിലോമീറ്ററോളം ഉള്ളിലാണ് അപ്പർ മൂഴിയാർ വനം. റേഞ്ച് ഓഫിസർ എസ്.മണി, പ്രബേഷൻ റേഞ്ച് ഓഫിസർ ടോമിൻ അരഞ്ഞാണി, കൊച്ചുകോയിക്കൽ ഡപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് കെ.ചന്ദ്രൻ, ദ്രുതകർമ സേന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ. ജെ.മുഹമ്മദ് റൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പുലിക്കുട്ടിയെ ഉൾവനത്തിൽ എത്തിച്ചത്.

English Summary : Tiger cub was released into forest