മഴ കനക്കും; ഇടുക്കി, കണ്ണൂർ, കാസർകോട് ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കൻ മഹാരാഷ്ട്ര മുതൽ കേരളതീരം വരെ തീരദേശ ന്യൂനമർദപാത്തി നിലനിൽക്കുന്നതും കാലവർഷപാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കുഭാഗത്തേക്കു മാറിയതും മഴയ്ക്ക് അനുകൂല അന്തരീക്ഷമാണ്.
ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 11.5 സെന്റിമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള മറ്റു ജില്ലകൾ:
നാളെ: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ബുധൻ: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. വ്യാഴം: കണ്ണൂർ.
നാളെ ഇടുക്കി ജില്ലയിലും ബുധനാഴ്ച കോഴിക്കോട് ജില്ലയിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്രമഴ (മണിക്കൂറിൽ 20.4 സെന്റിമീറ്ററിൽ കൂടുതൽ) ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ മഴ (24 മണിക്കൂറിനിടെ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ) സാധ്യത ഉള്ളതിനാൽ ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർട്ട് പ്രഖ്യാപിച്ച മറ്റു ജില്ലകൾ:
നാളെ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
ബുധൻ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്.
വ്യാഴം: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്.
English Summary: Monsoon intensifies in Kerala