തലസ്ഥാന വിവാദം: ആർക്കും എതിരല്ലെന്ന് ഹൈബി
കൊച്ചി ∙ കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന അഭിപ്രായം സ്വകാര്യ ബില്ലായി ലോക്സഭയിൽ അവതരിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചു നോട്ടിസ് നൽകിയതു ഏതെങ്കിലും സ്ഥലത്തിനോ അവിടത്തെ നാട്ടുകാർക്കോ എതിരായല്ലെന്നു ഹൈബി ഈഡൻ എംപി വിശദീകരിച്ചു.

കൊച്ചി ∙ കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന അഭിപ്രായം സ്വകാര്യ ബില്ലായി ലോക്സഭയിൽ അവതരിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചു നോട്ടിസ് നൽകിയതു ഏതെങ്കിലും സ്ഥലത്തിനോ അവിടത്തെ നാട്ടുകാർക്കോ എതിരായല്ലെന്നു ഹൈബി ഈഡൻ എംപി വിശദീകരിച്ചു. ലോക്സഭയിലോ കേരള നിയമസഭയിലോ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിനു മുൻപു പാർട്ടിയുടെ അനുവാദം വാങ്ങണം എന്ന വ്യവസ്ഥ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിലവിലുണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തിൽ മുൻകൂട്ടി അനുവാദം വാങ്ങണമെന്ന നിർദേശം അനുസരിക്കുമെന്നും ഹൈബി വ്യക്തമാക്കി.
വിയോജിക്കുന്ന സ്വരങ്ങളെ മാനിക്കുന്നു. പാർലമെന്റിൽ ഫയൽ ചെയ്ത ബില്ലിന്മേൽ കേരള സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അസാധാരണ നടപടിയാണു വിവാദങ്ങൾക്കു വഴിയൊരുക്കിയത്. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റേണ്ടതില്ലെന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിനു പുറമേ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പിൽ നിന്നു ദുരൂഹമായ ലക്ഷ്യത്തോടെ ബന്ധപ്പെട്ട ഫയൽ പുറത്താവുകയായിരുന്നു. ഭരണ പരാജയം മറയ്ക്കാൻ അനാവശ്യ വിവാദങ്ങളെ വിത്തും വളവും നൽകി വളർത്തി വലുതാക്കുന്ന മോദി – പിണറായി കൂട്ടുകെട്ട് തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ടെന്നും ഹൈബി അഭിപ്രായപ്പെട്ടു.
English Summary: Hibi Eden's response on controversy behind private bill on shifting Kerala's capital