ADVERTISEMENT

മണ്ണുത്തി (തൃശൂർ) ∙ പരിസ്ഥിതി സംരക്ഷണത്തിന്റെയും മനുഷ്യനന്മയുടെയും പുതിയ പാഠങ്ങളുമായി അഖിലകേരള ബാലജനസഖ്യം സംസ്ഥാന നേതൃത്വ പരിശീലന ക്യാംപിനു പീച്ചിയിൽ തുടക്കമായി. 3 ദിവസത്തെ ക്യാംപിൽ 88 കുട്ടികളാണു പങ്കെടുക്കുന്നത്. കലക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ജനസേവനത്തിനുള്ള മികച്ച അവസരമാണ് ഐഎഎസ് എന്നും അതു നേടുന്നതിനുള്ള പരിശീലനങ്ങളിലൊന്ന് പത്രവായനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

2023–24ലെ നയപ്രഖ്യാപനം സഖ്യം സംസ്ഥാന പ്രസിഡന്റ് പ്രഗൽഭ എല്ലൻ പുന്നൻ നിർവഹിച്ചു. 

ഉദ്ഘാടന യോഗത്തിൽ മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് ജനറൽ മാനേജർ എഡ്‌വിൻ വിനോദ് ജയിംസ് അധ്യക്ഷത വഹിച്ചു.

English Summary : Balajanasakhyam state camp begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com