പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവം: പ്രത്യേക അന്വേഷണത്തിന് നിർദേശം
കൊട്ടാരക്കര∙ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പ്രത്യേക അന്വേഷണത്തിന് പൊലീസ് ഉന്നതതല നിർദേശം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം നൽകി. ആംബുലൻസ് ഡ്രൈവറെ പ്രതിയാക്കിയതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആംബുലൻസ് കടന്നു പോയ വഴിയിൽ മന്ത്രി വാഹനം കടന്നെത്തിയതിൽ ഗുരുതര പിഴവ് ഉണ്ടെന്നായിരുന്നു പരാതി. അപകടത്തിൽ പരുക്കേറ്റ രോഗിയുടെ ഭർത്താവിന്റെ മൊഴി പ്രകാരമാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. മൊഴിയെടുപ്പിൽ പൊലീസ് സമർദ്ദം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അപകട ദൃശ്യങ്ങളിൽ പൊലീസ് വീഴ്ച വ്യക്തമാണെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് എംസി റോഡിൽ പുലമൺ ട്രാഫിക് ഐലൻഡിൽ നിയമം ലംഘിച്ചെത്തിയ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി അടക്കം 4 പേർക്കു പരുക്കേറ്റത്.

കൊട്ടാരക്കര∙ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പ്രത്യേക അന്വേഷണത്തിന് പൊലീസ് ഉന്നതതല നിർദേശം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം നൽകി. ആംബുലൻസ് ഡ്രൈവറെ പ്രതിയാക്കിയതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആംബുലൻസ് കടന്നു പോയ വഴിയിൽ മന്ത്രി വാഹനം കടന്നെത്തിയതിൽ ഗുരുതര പിഴവ് ഉണ്ടെന്നായിരുന്നു പരാതി.
അപകടത്തിൽ പരുക്കേറ്റ രോഗിയുടെ ഭർത്താവിന്റെ മൊഴി പ്രകാരമാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. മൊഴിയെടുപ്പിൽ പൊലീസ് സമർദ്ദം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അപകട ദൃശ്യങ്ങളിൽ പൊലീസ് വീഴ്ച വ്യക്തമാണെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് എംസി റോഡിൽ പുലമൺ ട്രാഫിക് ഐലൻഡിൽ നിയമം ലംഘിച്ചെത്തിയ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി അടക്കം 4 പേർക്കു പരുക്കേറ്റത്.
English Summary: Special investigation in Minister V Sivankutty's pilot vehicle hitting ambulance issue