‘എനിക്കു മുന്നേ പിരിയാൻ പാടില്ലായിരുന്നു....’: എ.കെ.ആന്റണിയുടെ ഓർമകളിലൂടെ
തിരുവനന്തപുരം ∙ ‘ജ്യേഷ്ഠൻ ഇരിക്കുമ്പോൾ അനുജൻ പോകാൻ പാടില്ല. എനിക്കിതു താങ്ങാനാകുന്നില്ല. കൂടുതലൊന്നും പറയാനാകുന്നില്ല’– എ.കെ.ആന്റണി പറഞ്ഞു. ഇത്ര സങ്കടപ്പെട്ടു കണ്ണീരോടെ ആന്റണിയെ ഭാര്യ എലിസബത്തും കണ്ടിട്ടുണ്ടാകില്ല. അവർ ഇരുവരെയും ഒരുമിപ്പിച്ചത് ഉമ്മൻചാണ്ടിയും ഭാര്യ മറിയാമ്മയുമാണ്. വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ആന്റണി. രാഷ്ട്രപതി സെയിൽ സിങ് തിരുവനന്തപുരത്തു വന്നപ്പോൾ ആന്റണി കൂടി ഉൾപ്പെട്ട വേദിയിൽ അൽപം നർമം കലർത്തി അക്കാര്യം അദ്ദേഹത്തെ ഓർമിപ്പിച്ചു. കല്യാണം വേണ്ടെന്ന തീരുമാനം ഉപേക്ഷിച്ചത് ആന്റണി വെളിപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയോടാണ്. ‘പെണ്ണിനെ ബാവയും (മറിയാമ്മ) ഉമ്മൻ ചാണ്ടിയും കണ്ടുപിടിക്കൂ’– ആന്റണി ആവശ്യപ്പെട്ടു. ബാങ്കിൽ ഒപ്പം ജോലി ചെയ്യുന്ന എലിസബത്തിന്റെ കാര്യം ഉമ്മൻ ചാണ്ടിയോടു മറിയാമ്മ പറഞ്ഞു. പെണ്ണുകാണാൻ ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തി. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഹൗസിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നീട് വിവാഹ നിശ്ചയവും റജിസ്റ്റർ വിവാഹവും നടന്നതും അതേ പുതുപ്പള്ളി ഹൗസിൽ.

തിരുവനന്തപുരം ∙ ‘ജ്യേഷ്ഠൻ ഇരിക്കുമ്പോൾ അനുജൻ പോകാൻ പാടില്ല. എനിക്കിതു താങ്ങാനാകുന്നില്ല. കൂടുതലൊന്നും പറയാനാകുന്നില്ല’– എ.കെ.ആന്റണി പറഞ്ഞു. ഇത്ര സങ്കടപ്പെട്ടു കണ്ണീരോടെ ആന്റണിയെ ഭാര്യ എലിസബത്തും കണ്ടിട്ടുണ്ടാകില്ല. അവർ ഇരുവരെയും ഒരുമിപ്പിച്ചത് ഉമ്മൻചാണ്ടിയും ഭാര്യ മറിയാമ്മയുമാണ്. വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ആന്റണി. രാഷ്ട്രപതി സെയിൽ സിങ് തിരുവനന്തപുരത്തു വന്നപ്പോൾ ആന്റണി കൂടി ഉൾപ്പെട്ട വേദിയിൽ അൽപം നർമം കലർത്തി അക്കാര്യം അദ്ദേഹത്തെ ഓർമിപ്പിച്ചു.
കല്യാണം വേണ്ടെന്ന തീരുമാനം ഉപേക്ഷിച്ചത് ആന്റണി വെളിപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയോടാണ്. ‘പെണ്ണിനെ ബാവയും (മറിയാമ്മ) ഉമ്മൻ ചാണ്ടിയും കണ്ടുപിടിക്കൂ’– ആന്റണി ആവശ്യപ്പെട്ടു. ബാങ്കിൽ ഒപ്പം ജോലി ചെയ്യുന്ന എലിസബത്തിന്റെ കാര്യം ഉമ്മൻ ചാണ്ടിയോടു മറിയാമ്മ പറഞ്ഞു. പെണ്ണുകാണാൻ ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തി. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഹൗസിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നീട് വിവാഹ നിശ്ചയവും റജിസ്റ്റർ വിവാഹവും നടന്നതും അതേ പുതുപ്പള്ളി ഹൗസിൽ.
വയലാർ രവി കെഎസ്‌യു പ്രസിഡന്റായിരിക്കെ കോട്ടയത്തെ ഒരു പരിപാടിയിൽ വച്ചാണ് ഉമ്മൻ ചാണ്ടിയെ ആന്റണി ആദ്യം കാണുന്നത്. പിന്നീട് ആന്റണി പ്രസിഡന്റും ഉമ്മൻ ചാണ്ടി ജനറൽ സെക്രട്ടറിയും ആയതോടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും പേരുകേട്ട സൗഹൃദത്തിനു തുടക്കമായി.
കോൺഗ്രസിൽ എ ഗ്രൂപ്പ് ആന്റണിയുടെ പേരിൽ രൂപപ്പെട്ട ശേഷവും അതിനെ ഉറപ്പിച്ചു കൂട്ടിക്കെട്ടികൊണ്ടുപോയത് ഉമ്മൻ ചാണ്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയോടു ചർച്ച ചെയ്യാതെ സ്വകാര്യജീവിതത്തിലും രാഷ്ട്രീയത്തിലും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആന്റണി എപ്പോഴും പറയാറുണ്ട്. പക്ഷേ, കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ആന്റണിയുടെ രാജികൾ ഉമ്മൻ ചാണ്ടി പോലും മുൻകൂട്ടി അറിഞ്ഞിരുന്നില്ല.
പിൻഗാമിയായി ഉമ്മൻ ചാണ്ടിയെയാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യവും ആന്റണി രഹസ്യമായി വച്ചു. നിരീക്ഷകരായ പ്രണബ് മുഖർജിയും അഹമ്മദ് പട്ടേലും കേരളത്തിലെത്തിയ അന്ന് ഉമ്മൻ ചാണ്ടിയെ മാത്രമായി വിളിച്ച് ആന്റണി പറഞ്ഞു. ‘ഉമ്മൻ ചാണ്ടിയാണ് അടുത്ത മുഖ്യമന്ത്രി’.
ആന്റണി വൈകാതെ ദേശീയ രാഷ്ട്രീയത്തിലേക്കു പൂർണമായി കൂടുമാറി. അപ്പോഴും കേരളത്തിലെ പ്രധാനപ്പെട്ട സംഘടനാ വിഷയങ്ങളെല്ലാം ഇരുവരും ചർച്ച ചെയ്തു. ‘ഇത്രയും വിശ്വാസമുള്ള ഒരാൾ എനിക്കു വേറെയില്ല. എന്തും അദ്ദേഹത്തോടു പറയാം. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, വ്യക്തിപരമായ തർക്കമായി മാറിയിട്ടില്ല. മുഷിഞ്ഞു പിരിഞ്ഞ സന്ദർഭം ഉണ്ടായിട്ടില്ല’.
ഡൽഹിയിൽനിന്ന് അടുത്തയിടെ കേരളത്തിലേക്കു തിരിച്ചെത്തിയ ആന്റണിയെ ഏറ്റവും അലട്ടിയത് ഉമ്മൻ ചാണ്ടിയുടെ രോഗമായിരുന്നു. ‘ഒരിക്കൽ കണ്ടപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല. ഈ യാത്ര അകാലത്തിലാണ്. എനിക്കു മുൻപേ ഉമ്മൻ ചാണ്ടി പിരിയാൻ പാടില്ലായിരുന്നു’.
English Summary : AK Antony remembers Oommen Chandy