എൻറിക്ക ലെക്സി കടൽക്കൊല സംഭവം നടക്കുന്ന 2012 ൽ ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി. ഫെബ്രുവരി 15നു 2 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നു. രാജ്യാന്തര തലത്തിൽ വരെ ചർച്ചയായ സംഭവത്തിന്റെ നിയമവശങ്ങളെപ്പറ്റി ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. സുപ്രീം കോടതി വരെ ആദ്യം പറഞ്ഞത് സംഭവം പുറംകടലിൽ നടന്നതിനാൽ കോടതിയുടെ പരിധിയിൽ വരില്ലെന്നും രാജ്യാന്തര കോടതിയിലേക്കു കേസ് വിടണമെന്നുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻറിക്ക ലെക്സി കടൽക്കൊല സംഭവം നടക്കുന്ന 2012 ൽ ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി. ഫെബ്രുവരി 15നു 2 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നു. രാജ്യാന്തര തലത്തിൽ വരെ ചർച്ചയായ സംഭവത്തിന്റെ നിയമവശങ്ങളെപ്പറ്റി ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു.

സുപ്രീം കോടതി വരെ ആദ്യം പറഞ്ഞത് സംഭവം പുറംകടലിൽ നടന്നതിനാൽ കോടതിയുടെ പരിധിയിൽ വരില്ലെന്നും രാജ്യാന്തര കോടതിയിലേക്കു കേസ് വിടണമെന്നുമാണ്. എന്നാൽ മലയാളികളായ മത്സ്യത്തൊഴിലാളികൾ മരിച്ചിട്ടുണ്ടെങ്കിൽ കേരള പൊലീസ് തന്നെ മുന്നിട്ടിറങ്ങണമെന്ന് നിർദേശിക്കുന്നത് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയാണ്. വ്യക്തമായ നിയമവ്യവസ്ഥയുടെ അഭാവത്തിലും പൊലീസിനു ധൈര്യം തന്ന് മൂന്നാം ദിവസം പ്രതികളെയും കപ്പലും കസ്റ്റഡിയിലെടുത്തു. ബാക്കി കോടതി തീരുമാനിക്കട്ടെ എന്ന ഉറച്ച നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ സമീപനം സുപ്രീം കോടതി പിന്നീട് ശരിവച്ചു. 10 വർഷത്തിനിപ്പുറം കുടുംബങ്ങൾക്കു നഷ്ടപരിഹാരമെങ്കിലും ലഭിച്ചത് സമയോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ്.

ADVERTISEMENT

2011 ൽ ശബരിമല പുല്ലുമേട്ടിൽ ദുരന്തം നടന്ന രാത്രി ഞാൻ തിരുവനന്തപുരത്തായിരുന്നു. അവിടെ നിന്ന് 3 മണിക്കൂറിൽ വണ്ടിപ്പെരിയാറിലേക്കു പാഞ്ഞെത്തി. ഞാനെത്തി 15 മിനിറ്റിനകം അന്നത്തെ പ്രതിപക്ഷ നേതാവായ ഉമ്മൻ ചാണ്ടിയും അവിടെയെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും വിവരമറിഞ്ഞ് എത്തുന്നേയുണ്ടായിരുന്നുള്ളൂ. പൊലീസ് പരിശ്രമങ്ങളും രക്ഷാപ്രവർത്തനവും എല്ലാം നേരിട്ടു വിലയിരുത്തിയതിനാലാവാം പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതേ ഇല്ല. അന്വേഷണം നല്ല രീതിയിൽ നടക്കണമെന്നു മാത്രമാണ് അദ്ദേഹം ശഠിച്ചത്.

English Summary: jacob punnoose remembering Oommen Chandy