എന്നും കർമനിരതൻ, അക്ഷോഭ്യൻ
വർഷങ്ങൾക്കു മുൻപ് ഞാൻ എറണാകുളത്തുനിന്ന് ഇടുക്കിയിലേക്ക് ഒരു യോഗത്തിൽ പങ്കെടുക്കാൻ ടാക്സിയിൽ പോകുകയാണ്. ആ ടാക്സിഡ്രൈവർ തന്റെ വണ്ടിയിൽ കേരളത്തിലെ പ്രധാന നേതാക്കൾ കയറിയ കാര്യം പറഞ്ഞു. കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയെ കുറിച്ചാണ് അദ്ദേഹം കൂടുതൽ വാചാലനായത്. ‘ഉമ്മൻ ചാണ്ടി സാർ കാറിന്റെ മുൻസീറ്റിലേ ഇരിക്കൂ. രാത്രി എത്ര വൈകിയാലും സംസാരിച്ചുകൊണ്ടിരിക്കും.

വർഷങ്ങൾക്കു മുൻപ് ഞാൻ എറണാകുളത്തുനിന്ന് ഇടുക്കിയിലേക്ക് ഒരു യോഗത്തിൽ പങ്കെടുക്കാൻ ടാക്സിയിൽ പോകുകയാണ്. ആ ടാക്സിഡ്രൈവർ തന്റെ വണ്ടിയിൽ കേരളത്തിലെ പ്രധാന നേതാക്കൾ കയറിയ കാര്യം പറഞ്ഞു. കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയെ കുറിച്ചാണ് അദ്ദേഹം കൂടുതൽ വാചാലനായത്. ‘ഉമ്മൻ ചാണ്ടി സാർ കാറിന്റെ മുൻസീറ്റിലേ ഇരിക്കൂ. രാത്രി എത്ര വൈകിയാലും സംസാരിച്ചുകൊണ്ടിരിക്കും. അതല്ലെങ്കിൽ കടലാസിൽ എന്തെങ്കിലും കുത്തിക്കുറിക്കുന്നുണ്ടാകും. വഴിയിൽ വണ്ടി നിർത്തിച്ച് എനിക്കു കാപ്പി വാങ്ങിത്തരും. അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യുന്നതു രസകരമാണ്’.
ഉമ്മൻ ചാണ്ടി സാർ എപ്പോഴും കർമനിരതനായിരുന്നു. ഒരു സെക്കൻഡ് പോലും മാറിനിൽക്കുന്നില്ല, വിശ്രമിക്കുന്നില്ല; നിയമസഭയിലായാലും പുറത്തായാലും.
ഞാൻ മന്ത്രിയായിരുന്നപ്പോഴുള്ള അനുഭവം പറയാം. അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ആശുപത്രിയുടെ ഉദ്ഘാടനത്തിന് എന്നെ വിളിച്ചു. അന്നു കോട്ടയം ജില്ലയിൽ ഒരുപാടു പരിപാടികളുള്ളതിനാൽ നിശ്ചയിച്ച സമയത്ത് എത്താനായില്ല. ഉമ്മൻ ചാണ്ടി സാർ ഉൾപ്പെടെ കാത്തിരിക്കുകയാണെന്നു ഫോൺ വിളികൾ വന്നുകൊണ്ടിരുന്നു. ഏതാണ്ടു 45 മിനിറ്റ് വൈകിയാണ് അവിടെ എത്തിയത്. വൈകിയതിൽ ഞാനും അസ്വസ്ഥയായിരുന്നു. നേരെ അദ്ദേഹത്തിന്റെ അടുത്തുചെന്നു ‘സർ ഒരുപാടു വൈകി, നിശ്ചയിച്ചതിലും പരിപാടികൾ വന്നു’ എന്നു പറഞ്ഞു. ‘ഒരു കുഴപ്പവുമില്ല, ഇതു ജനപ്രതിനിധികളുടെ കുഴപ്പമല്ല.’ എന്ന് ആശ്വസിപ്പിച്ച് സ്റ്റേജിലേക്കു കൂട്ടിക്കൊണ്ടു പോയി.
അദ്ദേഹം വിമർശനങ്ങളെപ്പോലും നേരിട്ടതു മാതൃകാപരമായ സംയമനത്തോടെ ആയിരുന്നു. സാമാജികൻ എന്ന നിലയിൽ അസംബ്ലി നടപടിക്രമങ്ങളിലെ അദ്ദേഹത്തിന്റെ അറിവും വലുതായിരുന്നു. പ്രതികരണങ്ങൾ കൃത്യതയോടെ ആയിരുന്നു.
English Summary: KK Shailaja remembering Oommen Chandy