‘പ്രിൻസിപ്പൽ നിയമനത്തിന് ജനുവരിയിലെ പട്ടിക തന്നെ’: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്
തിരുവനന്തപുരം ∙ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനം കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച പട്ടികയിൽനിന്നു തന്നെ നടത്തണമെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പുതിയതായി സിലക്‌ഷൻ നടത്തുകയാണെങ്കിൽ യോഗ്യരായ എല്ലാ അധ്യാപകരെയും പരിഗണിക്കണമെന്നും ട്രൈബ്യൂണൽ അംഗങ്ങളായ ജസ്റ്റിസ് പി.വി.ആശ, പി.കെ.കേശവൻ എന്നിവർ വ്യക്തമാക്കി.

ജനുവരി 11നു പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ട 7 അധ്യാപകർ അഡ്വ. എം.ഫത്താഹുദീൻ മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്. ഈ പട്ടികയിൽനിന്നു നിയമനം നടത്തണമെന്നും 2022 മാർച്ചിൽ സിലക്‌ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ പരിഗണിക്കാൻ രണ്ടാമതും സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ഹർജി പരിഗണനയിലിരിക്കുമ്പോൾ തന്നെ, യുജിസി ചട്ടത്തിനു വിരുദ്ധമായി ഉത്തരവുകൾ പുറപ്പെടുവിച്ച് ആദ്യ സിലക്‌ഷനിൽ അയോഗ്യരായവരെ യോഗ്യരാക്കാൻ ആദ്യപട്ടികയിൽ മാറ്റം വരുത്തി 76 പേരുടെ പട്ടിക ട്രൈബ്യൂണലിൽ സർക്കാർ ഹാജരാക്കി. ട്രൈബ്യൂണൽ ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജിയും ഫയൽ ചെയ്തു. ഇതു പരിഗണിച്ചപ്പോഴാണു പ്രിൻസിപ്പൽ നിയമനം നടത്തുന്നെങ്കിൽ ജനുവരിയിൽ പ്രസിദ്ധീകരിച്ച സിലക്ട് ലിസ്റ്റിൽ നിന്നായിരിക്കണമെന്നു ട്രൈബ്യൂണൽ ഉത്തരവിട്ടത്.
2021 ജനുവരിയിലെ വിജ്ഞാപനത്തിനു ശേഷം യോഗ്യത നേടിയ അധ്യാപകർ നൽകിയ ഹർജി അനുസരിച്ച്, ശേഷിക്കുന്ന ഒഴിവുകളിൽ സർക്കാർ പുതിയതായി സിലക്‌ഷൻ നടത്തുകയാണെങ്കിൽ ഇതുവരെ യോഗ്യത നേടിയ എല്ലാ അധ്യാപകരെയും പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്. വ്യവസ്ഥകൾക്കു വിരുദ്ധമായി ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ സിലക്‌ഷനിൽ അയോഗ്യരെന്നു കണ്ടെത്തിയവരെ മാത്രം പരിഗണിക്കാൻ സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചതെന്ന് ട്രൈബ്യൂണൽ ചോദിച്ചു. ഇതിന് സർക്കാർ മറുപടി നൽകാത്തതിനാൽ പുതിയ സിലക്‌ഷൻ കമ്മിറ്റിയുടെ നടപടികൾ സ്റ്റേ ചെയ്തു.
English Summary: Kerala Administrative Tribunal ordered that the appointment of principal should be made from list published last January