തിരുവനന്തപുരം∙ വ്യവസായ വകുപ്പിനു കീഴിലെ 20 പൊതുമേഖലാ സ്ഥാപനങ്ങളിലെ 588 തസ്തികകളിലെ നിയമനം കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിനു വിട്ടു. ഏറ്റവുമധികം തസ്തിക ബോർഡിനു വിട്ടതു മലബാർ സിമന്റ്സിലേതാണ്– 103. ഹാൻടെക്സിലെ ഒരു തസ്തിക മാത്രം കൈമാറി. ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കാണു നിയമനം നടത്തിപ്പോന്നത്. ഇപ്പോൾ വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിലെ നിയമനമാണു നടക്കുകയെങ്കിലും മറ്റു വകുപ്പുകളിലെ നിയമനത്തിനും ബോർഡിന് അധികാരം നൽകിക്കൊണ്ടു സർക്കാർ ചട്ടം രൂപീകരിച്ചു. മറ്റു വകുപ്പുകൾ സമ്മതമറിയിക്കുന്ന മുറയ്ക്ക് നിയമനം നടത്തേണ്ട തസ്തികകളുടെ പട്ടിക പുതുക്കും. പിഎസ്‍സിയുടെ പരിധിയിൽ വരുന്ന തസ്തികകൾ ഉൾപ്പെടില്ല. ബോർഡ് പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയ്ക്കു രണ്ടു വർഷമാണു കാലാവധി. ഇതിനകം നിയമനം നടന്നില്ലെങ്കിൽ ഒരു വർഷത്തേക്കു കൂടി നീട്ടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വ്യവസായ വകുപ്പിനു കീഴിലെ 20 പൊതുമേഖലാ സ്ഥാപനങ്ങളിലെ 588 തസ്തികകളിലെ നിയമനം കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിനു വിട്ടു. ഏറ്റവുമധികം തസ്തിക ബോർഡിനു വിട്ടതു മലബാർ സിമന്റ്സിലേതാണ്– 103. ഹാൻടെക്സിലെ ഒരു തസ്തിക മാത്രം കൈമാറി.

ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കാണു നിയമനം നടത്തിപ്പോന്നത്. ഇപ്പോൾ വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിലെ നിയമനമാണു നടക്കുകയെങ്കിലും മറ്റു വകുപ്പുകളിലെ നിയമനത്തിനും ബോർഡിന് അധികാരം നൽകിക്കൊണ്ടു സർക്കാർ ചട്ടം രൂപീകരിച്ചു. മറ്റു വകുപ്പുകൾ സമ്മതമറിയിക്കുന്ന മുറയ്ക്ക് നിയമനം നടത്തേണ്ട തസ്തികകളുടെ പട്ടിക പുതുക്കും. പിഎസ്‍സിയുടെ പരിധിയിൽ വരുന്ന തസ്തികകൾ ഉൾപ്പെടില്ല. ബോർഡ് പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയ്ക്കു രണ്ടു വർഷമാണു കാലാവധി. ഇതിനകം നിയമനം നടന്നില്ലെങ്കിൽ ഒരു വർഷത്തേക്കു കൂടി നീട്ടും.

ADVERTISEMENT

ചെയർമാന്റെയും ബോർഡ് അംഗങ്ങളുടെയും ശമ്പള മാനദണ്ഡവും നിശ്ചയിച്ചു. സർക്കാർ സർവീസിൽ തുടരുന്നതോ വിരമിച്ചതോ ആയ വ്യക്തിയാണെങ്കിൽ കാലാകാലങ്ങളിൽ ലഭിക്കുമായിരുന്ന ശമ്പളം അല്ലെങ്കിൽ അവസാനം വാങ്ങിയ ശമ്പളം ലഭിക്കും. ഏതാണോ കൂടുതൽ അതാണു നൽകുക. അലവൻസുകളുമുണ്ടാകും. സർക്കാർ സർവീസിനു പുറത്തുള്ളയാളാണെങ്കിൽ ചെയർമാന് പ്രിൻസിപ്പൽ സെക്രട്ടറിക്കു തുല്യവും അംഗങ്ങൾക്കു സർക്കാർ സെക്രട്ടറിക്കു തുല്യവുമായ ശമ്പളമാണു നൽകുക. മുൻ ചീഫ് സെക്രട്ടറി വി.പി.ജോയിയാണു ബോർഡ് ചെയർമാൻ എന്നതിനാൽ ചീഫ് സെക്രട്ടറിയെന്ന നിലയിൽ ഒടുവിൽ വാങ്ങിയ ശമ്പളം ചെയർമാനു ലഭിക്കും. ബോർഡിന് ഇതുവരെ ഓഫിസ് ലഭിച്ചിട്ടില്ല. ജീവനക്കാരെയും നിയമിക്കാനുണ്ട്. ഇതിനുശേഷം സ്ഥാപനങ്ങളിലെ നിയമന നടപടിയിലേക്കു കടക്കും. ഇത്രയും സ്ഥാപനങ്ങളിലെ എംഡിമാരെ ശുപാർശ ചെയ്യാനും ഡയറക്ടർമാരെ നിയമിക്കാനുമുള്ള അധികാരം കൂടി ബോർഡിനുണ്ട്. ഇതു സംബന്ധിച്ച ചട്ടം നേരത്തേ പുറത്തിറങ്ങിയിരുന്നു.

അതേസമയം, വ്യവസായവകുപ്പിനു കീഴിലെ എല്ലാ സ്ഥാപനങ്ങളെയും ബോർഡിന്റെ നിയമനപരിധിയിൽ കൊണ്ടുവന്നിട്ടില്ല. കെഎസ്ഐഡിസി പോലെയുള്ള സുപ്രധാന സ്ഥാപനങ്ങളെയാണ് ഒഴിവാക്കിയത്.

ADVERTISEMENT

സ്ഥാപനങ്ങളും തസ്തികകളുടെ എണ്ണവും

ബോർഡിനു വിട്ട സ്ഥാപനങ്ങളും തസ്തികകളുടെ എണ്ണവും: കെഎംഎംഎൽ –36, മലബാർ സിമന്റ്സ്– 103, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്– 44, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്– 53, ട്രാവൻകൂർ സിമന്റ്സ്– 15, കെസിസിപി– 29, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്– 27, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ്– 11, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള– 10, ഓട്ടോകാസ്റ്റ്– 12, കേരള ഓട്ടമൊബീൽസ്– 46, മെറ്റൽ ഇൻഡസ്ട്രീസ്– 2, കെൽട്രോൺ– 24, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ– 23, കെഎസ്ഐഇ– 57, സിഡ്കോ– 56, കരകൗശല വികസന കോർപറേഷൻ– 8, ഹാൻടെക്സ് – 1, ട്രാക്കോ കേബിൾ– 13, കശുവണ്ടി വികസന കോർപറേഷൻ– 18.

ADVERTISEMENT

English Summary : 588 posts in 20 public sector institutions for Recruitment Board

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT