കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തരുത്
തിരുവനന്തപുരം∙ കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് കമ്മിഷൻ നിർദേശം നൽകി. 15 വയസ്സിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കാൻ പാടില്ല. വിവിധ പൊലീസ്

തിരുവനന്തപുരം∙ കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് കമ്മിഷൻ നിർദേശം നൽകി.
15 വയസ്സിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കാൻ പാടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമ്മിഷൻ അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും സ്വാഭാവ രൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചു.
തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ ആണ് ഇടപെടൽ. പരാതി പരിഹരിക്കാനും കുട്ടിക്ക് മാനസികവിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ കൗൺസലിങ് അടക്കം നൽകുന്നതിനും നടപടി സ്വീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ഫോർട്ട് എസ്എച്ച്ഒക്കു കമ്മിഷൻ നിർദേശം നൽകി.
English Summary: The Child Rights Commission has ordered that children should not be summoned to police stations to record their statements