തിരുവനന്തപുരം ∙ സംസ്ഥാനത്തു ഡിജിറ്റൽ സർവേക്കായി അധികൃതർ വരുമ്പോൾ ഭൂവുടമ സ്ഥലത്തില്ലെങ്കിൽ പകരം മറ്റൊരു വ്യക്തിയെ നിയോഗിക്കാം. ഇതിനായി സർവേ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകണം. ഫോമും മറ്റു വിവരങ്ങളും സർവേ, വില്ലേജ് ഉദ്യോഗസ്ഥരിൽ നിന്നോ www.entebhoomi.kerala.gov.in പോർട്ടലിൽ നിന്നോ ലഭിക്കും. പോർട്ടലിൽ യൂസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തു ഡിജിറ്റൽ സർവേക്കായി അധികൃതർ വരുമ്പോൾ ഭൂവുടമ സ്ഥലത്തില്ലെങ്കിൽ പകരം മറ്റൊരു വ്യക്തിയെ നിയോഗിക്കാം. ഇതിനായി സർവേ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകണം. ഫോമും മറ്റു വിവരങ്ങളും സർവേ, വില്ലേജ് ഉദ്യോഗസ്ഥരിൽ നിന്നോ www.entebhoomi.kerala.gov.in പോർട്ടലിൽ നിന്നോ ലഭിക്കും. പോർട്ടലിൽ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് തങ്ങളുടെ ഭൂമി വിവരങ്ങൾ വില്ലേജ് രേഖകളിൽ റെലിസ് (ReLIS) ഡേറ്റയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

വിവരങ്ങൾ ഉൾപ്പെട്ടില്ലെങ്കിലോ തെറ്റായി രേഖപ്പെടുത്തിയാലോ അവകാശ രേഖകളുടെ പകർപ്പുകൾ സഹിതം അറിയിക്കാനുള്ള സംവിധാനവും പോർട്ടലിലുണ്ട്. സർവേ വകുപ്പ് ഭൂമി സംബന്ധിച്ച അന്തിമരേഖ റവന്യു വകുപ്പിനു കൈമാറും മുൻപുതന്നെ ഇതിന്റെ കരട് ഭൂവുടമയ്ക്കു കാണാനും പരാതികൾ ഉണ്ടെങ്കിൽ ഉന്നയിക്കാനും അവസരം ലഭിക്കുമെന്നു നേരത്തേ അധികൃതർ അറിയിച്ചിരുന്നു. 

ADVERTISEMENT

അതിരടയാളങ്ങൾ വ്യക്തമാക്കുന്ന രീതിയിൽ ഭൂമി കാടു വെട്ടിത്തെളിച്ചിടേണ്ടതു ഭൂവുടമയുടെ ഉത്തരവാദിത്തമാണ്. സ്വകാര്യ ഭൂവുടമകളിൽ നിന്നു ഡിജിറ്റൽ സർവേക്കു ചെലവാകുന്ന തുക പിന്നീട് ഈടാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഭൂമി അടയാളപ്പെടുത്തൽ, അതിർത്തി കല്ലിടൽ, ഭൂമി അളക്കാനായി കാടും മറ്റും വെട്ടിത്തെളിക്കൽ തുടങ്ങിയ ഇനങ്ങളിലെ ചെലവ് സർവേ ഉദ്യോഗസ്ഥർ ഡിമാൻഡ് റജിസ്റ്ററിൽ രേഖപ്പെടുത്തും. തുടർന്നു ഭൂമിയുടെ വിസ്തീർണത്തിന് അനുസരിച്ച് നിശ്ചയിക്കുന്ന തുകയാണു പിരിച്ചെടുക്കുക. ഭൂനികുതി പിരിക്കുന്നതിനൊപ്പമാണു തുക ഈടാക്കുക. 

English Summary: Kerala Digital Survey: If the land owner is not present when the authorities come for digital survey, another person can be appointed instead