കൊച്ചി ∙ ഉമ്മൻചാണ്ടിയെ സംസ്കരിച്ച കല്ലറയിലേക്കുള്ള ജനങ്ങളുടെ സന്ദർശനം വാർത്തയാകുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനു വിശുദ്ധപദവി നൽകണമെന്ന ആവശ്യം സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾക്കു വേദിയായി ഡിസിസി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഉമ്മൻചാണ്ടിയെ സംസ്കരിച്ച കല്ലറയിലേക്കുള്ള ജനങ്ങളുടെ സന്ദർശനം വാർത്തയാകുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനു വിശുദ്ധപദവി നൽകണമെന്ന ആവശ്യം സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾക്കു വേദിയായി ഡിസിസി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങ്. പ്രതിപക്ഷ നേതാവും വിവിധ സഭാ നേതൃത്വങ്ങളും വിശുദ്ധപദവി സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി.

അചഞ്ചലമായ ദൈവവിശ്വാസത്തിൽ അടിയുറച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഉമ്മൻചാണ്ടി കേരളത്തിന്റെ ജനമനസ്സിൽ വിശുദ്ധനാക്കപ്പെട്ടുവെന്ന വാക്കുകളോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അഭിപ്രായ പ്രകടനങ്ങൾക്കു തുടക്കമിട്ടത്. ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല. ഇക്കാര്യത്തിൽ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

ADVERTISEMENT

ഓർത്തഡോക്സ് സഭാംഗമായിരുന്ന ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് ഓർത്തഡോക്സ് സഭാനേതൃത്വത്തിൽ നിന്നാണെന്നായിരുന്നു പിന്നീടു സംസാരിച്ച മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ. എന്നാൽ, ഓർത്തഡോക്സ് സഭ അൽമായരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ സംഭവങ്ങൾ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നു ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ വാക്കുകൾ. കാരണം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തിൽ അൽമായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും കർദിനാൾ ആലഞ്ചേരിയുടെ പരാമർശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Discussion on Oommen Chandy's canonization