ആ കത്തുകളിൽ ഇപ്പോഴും സ്നേഹനൊമ്പരങ്ങൾ...
തിരുവനന്തപുരം ∙ ‘ഉമ്മൻചാണ്ടി, തിരുവനന്തപുരം’ - മരണാനന്തരവും ഉമ്മൻചാണ്ടിയെ തേടി നൂറുകണക്കിനു കത്തുകളെത്തുന്നു. പേരിനു താഴെ വിശദാംശങ്ങൾ വേണ്ടാത്തതിനാൽ അവ കൃത്യമായി വീട്ടിലെത്തുന്നു. തന്നെ തേടിയെത്തിയ, നിസ്സഹായരായ മനുഷ്യരുടെ കണ്ണീരും നിലവിളികളും കലർന്ന ചില കത്തുകൾ

തിരുവനന്തപുരം ∙ ‘ഉമ്മൻചാണ്ടി, തിരുവനന്തപുരം’ - മരണാനന്തരവും ഉമ്മൻചാണ്ടിയെ തേടി നൂറുകണക്കിനു കത്തുകളെത്തുന്നു. പേരിനു താഴെ വിശദാംശങ്ങൾ വേണ്ടാത്തതിനാൽ അവ കൃത്യമായി വീട്ടിലെത്തുന്നു. തന്നെ തേടിയെത്തിയ, നിസ്സഹായരായ മനുഷ്യരുടെ കണ്ണീരും നിലവിളികളും കലർന്ന ചില കത്തുകൾ അദ്ദേഹം പ്രത്യേകമായി സൂക്ഷിച്ചിരുന്നത് ഡയറിത്താളുകൾക്കിടയിലായിരുന്നു.
പോക്കറ്റിലൊതുങ്ങുന്ന കൊച്ചു ഡയറിയുടെ പേജുകളിൽ നെടുകെയും കുറുകെയുമുള്ള കുത്തിക്കുറിക്കലുകൾ മാത്രമായിരുന്നില്ല ഉമ്മൻചാണ്ടിയുടെ ഡയറിക്കുറിപ്പുകൾ. ചില കാര്യങ്ങളെഴുതുന്നതിനായി അദ്ദേഹം വലിയ ഡയറികൾ സൂക്ഷിച്ചു. ദീർഘമായ കുറിപ്പുകളെഴുതി. അവസാന നാളുകളിൽ സ്വന്തം രോഗാവസ്ഥയെക്കുറിച്ചും കുറിച്ചു. അതിലൊന്ന് ഇങ്ങനെ: ‘ബ്ലഡ് ടെസ്റ്റിന് ആളു വന്നു. വിശദമായ ടെസ്റ്റിന് ബ്ലഡ് കൊണ്ടുപോയി. വൈകുന്നേരം റിസൽറ്റ് വന്നു. എല്ലാം നോർമൽ. ആശ്വാസമായി !’
മകൻ ചാണ്ടി ഉമ്മൻ വിളിച്ച വിവരം കുറിച്ചതിങ്ങനെ: ‘ചാണ്ടി ജോഡോ യാത്രയിൽ നിന്നു വിളിച്ചു. കർണാടക സ്വദേശി യുഎസിലെ ഡോക്ടറെ ഫോണിൽ വിളിച്ചു തന്നു. ഞങ്ങൾ 45 മിനിറ്റ് വിഡിയോ കോളിൽ സംസാരിച്ചു. കാര്യങ്ങൾ വിശദമായി കേട്ടശേഷം ബ്ലഡ് ടെസ്റ്റ് ചെയ്യണമെന്നു പറഞ്ഞു. ചാണ്ടി സംസാരിച്ച ശേഷം ടെസ്റ്റിന്റെ ഡീറ്റെയിൽസ് തന്നു.’
കോവിഡ് കാലത്ത് സഹായം തേടി വിളിച്ചവരുടെ വിവരങ്ങളടങ്ങിയ 2 വലിയ ഡയറികളുണ്ട്. നാട്ടിലേക്കു തിരിച്ചെത്താൻ സഹായം വേണമെന്ന ഒരു കൂട്ടം നഴ്സുമാരുടെ അപേക്ഷ... കാസർകോട് ജില്ലയിലെ കോവിഡ് കേന്ദ്രത്തിൽ ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി... പഠിക്കാൻ ഫോൺ വേണമെന്ന ഒരു കുരുന്നിന്റെ അഭ്യർഥന... എല്ലാമെല്ലാം സ്വന്തം കൈപ്പടയിൽ തന്നെ കുറിച്ചിരിക്കുന്നു.
English Summary: Letters for Oommen Chandy