മൂവാറ്റുപുഴ∙ ഒരു വിഭാഗം അക്രമികൾക്കു മണിപ്പുർ സർക്കാർ നൽകുന്ന പിന്തുണയാണു കലാപം കെട്ടടങ്ങാതെ തുടരുന്നതിനു കാരണമെന്നു മണിപ്പുർ സമര നായിക ഇറോം ശർമിള. മണിപ്പുരിനെ കലാപത്തിലേക്കു തള്ളിയിട്ടതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന ഭരണകൂടത്തിനാണെന്നും അവർ ആരോപിച്ചു. രാജ്യമൊട്ടാകെ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ ഒരു വിഭാഗം അക്രമികൾക്കു മണിപ്പുർ സർക്കാർ നൽകുന്ന പിന്തുണയാണു കലാപം കെട്ടടങ്ങാതെ തുടരുന്നതിനു കാരണമെന്നു മണിപ്പുർ സമര നായിക ഇറോം ശർമിള. മണിപ്പുരിനെ കലാപത്തിലേക്കു തള്ളിയിട്ടതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന ഭരണകൂടത്തിനാണെന്നും അവർ ആരോപിച്ചു. രാജ്യമൊട്ടാകെ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ സംഘടിപ്പിച്ച വിമൻ ഇന്ത്യ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ കൂട്ടത്തോടെ മരിക്കുമ്പോഴും കലാപം അവസാനിപ്പിക്കാൻ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ആത്മാർഥമായ ശ്രമങ്ങൾ നടത്തുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. രാജ്യത്തൊട്ടാകെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണം വർധിച്ചിട്ടുണ്ട്. ഇതു മണിപ്പുരിലും ഉണ്ട്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് രാജ്യത്തെ സ്ത്രീകളെ പരിശീലിപ്പിക്കണമെന്നും ഇറോം ശർമിള ആവശ്യപ്പെട്ടു. 

ADVERTISEMENT

വിമൻ ഇന്ത്യ ക്യാംപെയ്ൻ കമ്മിറ്റി ചെയർപഴ്സൻ ജോയ്സ് മേരി ആന്റണി അധ്യക്ഷയായി. മാത്യു കുഴൽനാടൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയർമാൻ പി.പി.എൽദോസ,്  ജോസഫ് വാഴയ്ക്കൻ,  ഫ്രാൻസിസ് ജോർജ്, ബാബു പോൾ, ജോണി നെല്ലൂർ, നഗരസഭ വൈസ് ചെയർപഴ്സൻ സിനി ബിജു ,   ജ്യോതി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന 101 വനിതകളാണ് വിമൻ ഇന്ത്യ ക്യാംപെയ്നിൽ പങ്കെടുത്തത്. രാത്രി പന്ത്രണ്ടര വരെ സ്ത്രീകൾ കറുപ്പ് വസ്ത്രം ധരിച്ച് സ്ത്രീത്വത്തിനെതിരായ കടന്നു കയറ്റത്തെ തുറന്നു കാട്ടുന്ന കലാസാഹിത്യ സൃഷ്ടികൾ അവതരിപ്പിച്ചു. 

ADVERTISEMENT

English Summary: Irom Sharmila speaks in  Manipur Protest meet