ഓണക്കിറ്റ് 6.07 ലക്ഷം പേർക്കു മാത്രം
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 95 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 6.07 ലക്ഷം പേർക്കു മാത്രമേ ഇത്തവണ സൗജന്യ ഓണക്കിറ്റ് ലഭിക്കുകയുള്ളൂ. 5,87,691 അന്ത്യോദയ അന്നയോജന (എഎവൈ– മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ 20,000 പേർക്കും റേഷൻ കടകൾ മുഖേന കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 95 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 6.07 ലക്ഷം പേർക്കു മാത്രമേ ഇത്തവണ സൗജന്യ ഓണക്കിറ്റ് ലഭിക്കുകയുള്ളൂ. 5,87,691 അന്ത്യോദയ അന്നയോജന (എഎവൈ– മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ 20,000 പേർക്കും റേഷൻ കടകൾ മുഖേന കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. വിതരണം എന്നു തുടങ്ങുമെന്നു തീരുമാനമായില്ല. കഴിഞ്ഞ വർഷം തിരുവോണത്തിന് 16 ദിവസം മുൻപേ വിതരണം ആരംഭിച്ചിരുന്നു.
ഇത്തവണ ഓണമുണ്ട് മുറുക്കി !
തിരുവനന്തപുരം ∙ കഴിഞ്ഞ ഓണത്തിന് 87 ലക്ഷത്തിലേറെ കാർഡ് ഉടമകൾക്കാണു കിറ്റ് നൽകിയത്. ഇത്തവണ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് നൽകേണ്ടതില്ലെന്നും മഞ്ഞ (എഎവൈ) കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കും മാത്രം നൽകിയാൽ മതിയെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശയിൽ സഞ്ചി ഉൾപ്പെടെ 13 ഇനങ്ങളാണ് ഉണ്ടായിരുന്നത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ജി.ആർ.അനിലും നടത്തിയ ചർച്ചകളെ തുടർന്ന് പതിനാലാമതായി കശുവണ്ടിപ്പരിപ്പ് കൂടി ഉൾപ്പെടുത്തിയത്.
പഞ്ചസാരയും ഏലയ്ക്കയും ഇല്ല
കഴിഞ്ഞ തവണത്തെ ഓണക്കിറ്റിൽ ഉണ്ടായിരുന്നവയിൽ പഞ്ചസാര ഒരു കിലോഗ്രാം, ഏലയ്ക്ക 20 ഗ്രാം, ഉണക്കലരി 500 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം എന്നിവ ഇത്തവണ ഒഴിവാക്കി. പകരം സാമ്പാർപൊടിയും മല്ലിപ്പൊടിയും സേമിയ പായസം മിക്സും ചെറുപയർ പരിപ്പും ഉൾപ്പെടുത്തി. സാധനങ്ങൾ പാക്ക് ചെയ്യാനുള്ള പ്രയാസവും വിലക്കയറ്റവും പരിഗണിച്ചാണ് മാറ്റങ്ങൾ.
തിരുവോണത്തിന് ഇനി രണ്ടാഴ്ച പോലുമില്ല. കിറ്റുകളുടെ പാക്കിങ്ങിനും വിതരണത്തിനുമായി ഒന്നര ആഴ്ചയെങ്കിലും വേണ്ടി വരും. കിറ്റുകളുടെ എണ്ണം കുറവായതിനാലും പാക്കറ്റ് ഉൽപന്നങ്ങളാണു പലതും എന്നതിനാലും വിതരണം വൈകില്ലെന്ന വിശ്വാസത്തിലാണ് സപ്ലൈകോ അധികൃതർ.
ഓണച്ചന്ത ഉദ്ഘാടനം നാളെ
സപ്ലൈകോ ആരംഭിക്കുന്ന ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിനു സമീപമുള്ള നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാതല ഉദ്ഘാടനങ്ങൾ 19നും നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങൾ 23നും നടക്കും.
ഓണക്കിറ്റിലെ വിഭവങ്ങൾ
1. തേയില (ശബരി) 100 ഗ്രാം
2. ചെറുപയർ പരിപ്പ് 250 ഗ്രാം
3. സേമിയ പായസം
മിക്സ് (മിൽമ) 250 ഗ്രാം
4. നെയ്യ് (മിൽമ) 50 മില്ലി ലീറ്റർ
5. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
6. വെളിച്ചെണ്ണ (ശബരി) അര ലീറ്റർ
7. സാമ്പാർപ്പൊടി
(ശബരി) 100 ഗ്രാം
8. മുളകുപൊടി (ശബരി) 100 ഗ്രാം
9. മഞ്ഞൾപ്പൊടി (ശബരി) 100 ഗ്രാം
10. മല്ലിപ്പൊടി 100 ഗ്രാം
11. തുവരപ്പരിപ്പ് 250 ഗ്രാം
12. ചെറുപയർ 500 ഗ്രാം
13. പൊടി ഉപ്പ് ഒരു കിലോഗ്രാം
14. തുണി സഞ്ചി ഒരെണ്ണം
English Summary: Onam kits only for yellow card owners