ചീഫ് സെക്രട്ടറി നാളെ ഗവർണറെ കാണും
തിരുവനന്തപുരം∙ചീഫ് സെക്രട്ടറി ഡോ.വി.വേണു നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും.ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ആണ് അദ്ദേഹം ഗവർണറെ കാണുന്നത്. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു എങ്കിലും ഇതു സംബന്ധിച്ച ഫയൽ ഇപ്പോഴും രാജ്ഭവനിൽ എത്തിയിട്ടില്ല. എന്നാൽ ഇതേക്കുറിച്ചു ഗവർണർ നിയമോപദേശം തേടിയിരുന്നു. നിയമന ഫയൽ എത്തിയാൽ മാത്രമേ അദ്ദേഹത്തിനു തീരുമാനം എടുക്കാൻ സാധിക്കൂ.

തിരുവനന്തപുരം∙ചീഫ് സെക്രട്ടറി ഡോ.വി.വേണു നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും.ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ആണ് അദ്ദേഹം ഗവർണറെ കാണുന്നത്.
ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു എങ്കിലും ഇതു സംബന്ധിച്ച ഫയൽ ഇപ്പോഴും രാജ്ഭവനിൽ എത്തിയിട്ടില്ല. എന്നാൽ ഇതേക്കുറിച്ചു ഗവർണർ നിയമോപദേശം തേടിയിരുന്നു. നിയമന ഫയൽ എത്തിയാൽ മാത്രമേ അദ്ദേഹത്തിനു തീരുമാനം എടുക്കാൻ സാധിക്കൂ.
പിഎസ്‍സി അംഗങ്ങളായി 2 പേരെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ഇവർക്കെതിരെ തനിക്കു ലഭിച്ച പരാതികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് അദ്ദേഹം റിപ്പോർട്ട് തേടിയിരുന്നു. ചീഫ് സെക്രട്ടറി കാണാൻ എത്തുമ്പോൾ റിപ്പോർട്ട് നൽകുമോ എന്നു വ്യക്തമല്ല. അതു ലഭിച്ചാലേ ഗവർണർക്കു തീരുമാനം എടുക്കാൻ സാധിക്കൂ. നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഇപ്പോഴും ഗവർണറുടെ അനുമതി ലഭിക്കാതെ രാജ്ഭവനിൽ ഉണ്ട്. ഇത്തരം കാര്യങ്ങൾ ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും.
English Summary : Chief Secretary will meet the Governor tomorrow