കൊച്ചി ∙ മലയാളത്തിന്റെ അഭിമാനതാരങ്ങൾ തിളങ്ങിനിന്ന സായാഹ്നത്തിൽ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡുകൾ (2023) സമ്മാനിച്ചു. അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം നടൻ മധുവിനുവേണ്ടി മമ്മൂട്ടിയും മോഹൻലാലും ചേർന്ന് മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യുവിൽനിന്ന് ഏറ്റുവാങ്ങി. മധു ഓൺലൈനിലൂടെ തൽസമയം പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹരികൃഷ്ണൻസി’ന്റെ 25–ാം വർഷത്തിൽ മാസ്റ്റർ എന്റർടെയ്നർ ഡയറക്ടർ പുരസ്കാരം ഫാസിലിനു സമ്മാനിച്ചത് ചിത്രത്തിലെ നായകന്മാരായ മമ്മൂട്ടിയും മോഹൻലാലും. മാസ്റ്റർ എന്റർടെയ്ൻമെന്റ് ആക്ടർ പുരസ്കാരം ശോഭന മോഹൻലാലിൽനിന്ന് ഏറ്റുവാങ്ങി. പുരസ്കാരം പ്രഖ്യാപിച്ചത് ജയറാം.  പുരസ്കാരരാവ് താരസംഘടന ‘അമ്മ’യുടെ സഹകരണത്തോടെയാണു സംഘടിപ്പിച്ചത്. ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു സംവിധാനം ചെയ്ത പരിപാടിയുടെ അവതാരകരായി എത്തിയതും താരങ്ങൾ തന്നെ. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് ടൈറ്റിൽ സ്പോൺസർ. പ്രസന്റിങ് സ്പോൺസർ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്.

ADVERTISEMENT

മറ്റു പുരസ്കാരങ്ങൾ: മികച്ച നടൻ: ടൊവിനോ തോമസ് (തല്ലുമാല, 2018); മികച്ച നടി: ദർശന രാജേന്ദ്രൻ (ജയ ജയ ജയ ജയഹേ); മികച്ച സിനിമ: 2018 (നിർമാണം: വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ.പത്മകുമാർ); മികച്ച സംവിധായകൻ: ജൂ‍ഡ് ആന്തണി ജോസഫ് (2018), ഖാലിദ് റഹ്മാൻ (തല്ലുമാല); ഓൾ റൗണ്ടർ: വിനീത് ശ്രീനിവാസൻ (വിവിധ ചിത്രങ്ങൾ); സ്വഭാവനടൻ: വിജയരാഘവൻ (പൂക്കാലം), ജഗദീഷ് (റോഷാക്ക്, കാപ്പ); മികച്ച നെഗറ്റീവ് വേഷം: ബിന്ദു പണിക്കർ (റോഷാക്ക്); ഹാസ്യനടൻ: രാജേഷ് മാധവൻ (വിവിധ ചിത്രങ്ങൾ); മികച്ച അപ്കമിങ് താരം: അർജുൻ അശോകൻ (വിവിധ ചിത്രങ്ങൾ); മികച്ച താരജോടി: ദർശന രാജേന്ദ്രൻ–ബേസിൽ ജോസഫ് (ജയ ജയ ജയ ജയഹേ); കൊറിയോഗ്രഫർ: ഷോബി പോൾരാജ് (തല്ലുമാല); സംഘട്ടനം: സുപ്രീം സുന്ദർ (തല്ലുമാല); പ്രത്യേക പരാമർശം: ഉണ്ണി മുകുന്ദൻ (മാളികപ്പുറം), രജിഷ വിജയൻ (വിവിധ ചിത്രങ്ങൾ).

പുരസ്കാര രാവ് ഇന്നും നാളെയും വൈകിട്ട് 6.30നു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും. മോഹൻലാലിന്റെ നേതൃത്വത്തിൽ ലാൽ, സിദ്ദിഖ്, മനോജ് കെ.ജയൻ, നന്ദു, ടിനി ടോം പങ്കെടുത്ത ഖവാലിയും എഐ സാങ്കേതികവിദ്യ പശ്ചാത്തലമാക്കി മോഹൻലാലും സംഘവും അവതരിപ്പിച്ച സ്കിറ്റും ഉൾപ്പെടെയുള്ള പരിപാടികളുണ്ട്.

ADVERTISEMENT

English Summary : Mazhavil Manorama award night