കൊച്ചി ∙ ആസ്വാദകർ നെഞ്ചേറ്റിയ മധുരഗീതങ്ങളുടെ നിലാവൊളി പരത്തി ‘ചിത്രപൂർണിമ’. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ആദരമർപ്പിച്ച് മലയാള മനോരമ സംഘടിപ്പിച്ച സംഗീതസന്ധ്യ നഗരത്തിനു പുതുമയായി. 60–ാം ജന്മദിനത്തോടനുബന്ധിച്ചാണു ചിത്ര ആലപിച്ച പാട്ടുകൾ മാത്രം കോർത്തിണക്കി കാക്കനാട് രാജഗിരി കോളജ് ഓഡിറ്റോറിയത്തിൽ ‘ചിത്ര പൂർണിമ’ സംഗീതസന്ധ്യ അരങ്ങേറിയത്. ഫെഡറൽ ബാങ്ക് മുഖ്യ പ്രായോജകരായി രാംകോ സിമന്റ്, ഗ്ലോബൽ എജ്യുക്കേഷനൽ കൺസൽറ്റന്റ്സ് എന്നിവരുമായി സഹകരിച്ചു നടത്തിയ സംഗീതപരിപാടിയിൽ പ്രിയഗായികയെ വരവേറ്റതു രണ്ടായിരത്തഞ്ഞൂറോളം ആസ്വാദകർ നിറഞ്ഞ പ്രൗഢമായ സദസ്സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ആസ്വാദകർ നെഞ്ചേറ്റിയ മധുരഗീതങ്ങളുടെ നിലാവൊളി പരത്തി ‘ചിത്രപൂർണിമ’. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ആദരമർപ്പിച്ച് മലയാള മനോരമ സംഘടിപ്പിച്ച സംഗീതസന്ധ്യ നഗരത്തിനു പുതുമയായി.

60–ാം ജന്മദിനത്തോടനുബന്ധിച്ചാണു ചിത്ര ആലപിച്ച പാട്ടുകൾ മാത്രം കോർത്തിണക്കി കാക്കനാട് രാജഗിരി കോളജ് ഓഡിറ്റോറിയത്തിൽ ‘ചിത്ര പൂർണിമ’ സംഗീതസന്ധ്യ അരങ്ങേറിയത്. ഫെഡറൽ ബാങ്ക് മുഖ്യ പ്രായോജകരായി രാംകോ സിമന്റ്, ഗ്ലോബൽ എജ്യുക്കേഷനൽ കൺസൽറ്റന്റ്സ് എന്നിവരുമായി സഹകരിച്ചു നടത്തിയ സംഗീതപരിപാടിയിൽ പ്രിയഗായികയെ വരവേറ്റതു രണ്ടായിരത്തഞ്ഞൂറോളം ആസ്വാദകർ നിറഞ്ഞ പ്രൗഢമായ സദസ്സ്. 

ADVERTISEMENT

വേദിയിലെത്തിയ ചിത്രയെ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാരിയർ, ദ് രാംകോ സിമന്റ്സ് ലിമിറ്റഡ് മാർക്കറ്റിങ് ജനറൽ മാനേജർ എ.ഗോപകുമാർ, ഗ്ലോബൽ എജ്യുക്കേഷൻ കൺസൽറ്റന്റ്സ് സിഇഒ പി.മനോജ് എന്നിവർ ആദരിച്ചു. ഗായികയുടെ ജീവിതരേഖ ഉൾപ്പെടുത്തി മലയാള മനോരമ പുറത്തിറക്കിയ ‘ചിത്രപൂർണിമ’ എന്ന കോഫി ടേബിൾ ബുക്ക് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് ചിത്രയ്ക്കു  സമർപ്പിച്ചു. മലയാള മനോരമ മാർക്കറ്റിങ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു പ്രസംഗിച്ചു.

‘ഒരു മെയ് മാസപ്പുലരിയിൽ’ എന്ന ചിത്രത്തിനായി പാടിയ ‘പുലർകാല സുന്ദര സ്വപ്നത്തിൽ’ എന്ന ഗാനം ആലപിച്ചാണു ചിത്ര സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. വിവിധ കാലഘട്ടങ്ങളിൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ തനിക്കു നേടിത്തന്ന ഗാനങ്ങളും ചിത്ര ആലപിച്ചു. ഗായകരായ മഞ്ജരി, ശ്വേത മോഹൻ, മധു ബാലകൃഷ്ണൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ്, അഫ്സൽ ഇസ്മായിൽ, രാജലക്ഷ്മി, റാൽഫിൻ സ്റ്റീഫൻ എന്നിവരും ഗാനങ്ങളുമായെത്തി. നടൻ മിഥുൻ രമേഷ് ഷോയുടെ അവതാരകനായി.

ഈണത്തിന്റെ വഴിയേ.... ഗായിക കെ.എസ്. ചിത്രയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ചു മലയാള മനോരമ പ്രസിദ്ധീകരിച്ച കോഫി ടേബിൾ ബുക്ക് കൊച്ചിയിൽ മനോരമ സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീത സന്ധ്യയിൽ ചിത്ര സദസ്സിനെ കാണിക്കുന്നു. മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡൻറ് ജോയ് മാത്യു, ഗ്ലോബൽ എജ്യുക്കേഷണൽ കൺസൽറ്റന്റ്സ് സിഇഒ പി.മനോജ്, ദ് രാംകോ സിമന്റ് മാർക്കറ്റിങ് ജനറൽ മാനേജർ എ. ഗോപകുമാർ, മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ എന്നിവർ സമീപം.
ADVERTISEMENT

ആശംസകളുമായി ഗാന ഗന്ധർവനും 

ചിത്രപൂർണിമ രാവിൽ ഗായികയ്ക്ക് ആശംസകളുമായി ഗാനഗന്ധർവനും. വേദിയിലെ സ്ക്രീനിലൂടെ ഓൺലൈനായാണു ഗായകൻ കെ.ജെ.യേശുദാസ് സദസ്സിനു മുന്നിലെത്തിയത്.  

ADVERTISEMENT

ഭാരതമെമ്പാടുമുള്ള സംഗീതാസ്വാദകർക്കു പ്രിയങ്കരിയായ ചിത്ര, സരസ്വതീദേവിയുടെ അനുഗ്രഹം ലഭിച്ച ഗായികയാണെന്നു യേശുദാസ് പറഞ്ഞു. 

ഗായിക സുജാത മോഹൻ, സംവിധായകൻ സത്യൻ അന്തിക്കാട്, സംഗീതസംവിധായകൻ ബിജിബാൽ എന്നിവർ ചിത്രയ്ക്ക് ആശംസകളർപ്പിച്ചു. നടി മഞ്ജു വാരിയർ ചിത്രയുടെ ഗാനം ആലപിച്ചാണു സ്നേഹമറിയിച്ചത് സംഗീതസന്ധ്യ ആസ്വദിക്കാനെത്തിയ സംഗീതസംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭ, ജോൺസന്റെ ഭാര്യ റാണി എന്നിവരെ അവരുടെ ഇരിപ്പിടങ്ങളിലെത്തി ചിത്ര ആദരിച്ചു.

English Summary : Chithra poornima Organized by Malayalam Manorama on KS chithra's sixtieth birthday