ആലപ്പുഴ∙ മുൻ സർക്കാർ ചെയ്ത കാര്യങ്ങൾ ഓർക്കാത്തതു വികസന ചരിത്രത്തെ കാണാതിരിക്കലാണെന്ന മുൻമന്ത്രി ജി.സുധാകരന്റെ വിമർശനത്തിന്, ‘അതൊന്നും പ്രത്യേകിച്ച് ഓർമിപ്പിക്കേണ്ട കാര്യമില്ല’ എന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ മറുപടി. ആലപ്പുഴ നഗരത്തിലെ രണ്ടു പാലങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണു സിപിഎം നേതാക്കൾ തമ്മിലുള്ള വാക്പോര്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെയ്സ്ബുക് കുറിപ്പിൽ, മാധ്യമങ്ങളെ ഓർമപ്പെടുത്തുന്നു എന്ന രീതിയിലാണു കഴിഞ്ഞ ദിവസം ജി.സുധാകരൻ മുൻ സർക്കാർ ചെയ്ത കാര്യങ്ങൾ പരാമർശിച്ചത്. എന്നാൽ, അതിലെ ചില പരാമർശങ്ങൾ പാർട്ടിയിലെ ചിലരെ ഉന്നം വച്ചാണെന്നു വ്യാഖ്യാനമുണ്ടായി. തുടർന്നാണു പാലം ഉദ്ഘാടനത്തെപ്പറ്റി വിശദീകരിക്കുന്നതിനിടെ മാധ്യമങ്ങളുടെ ഇതു സംബന്ധിച്ച ചോദ്യത്തിനോട് ചിത്തരഞ്ജൻ കടുത്ത ഭാഷയിൽ മറുപടി നൽകിയത്. അതോടെ മാധ്യമ വിമർശനമെന്ന തലം മാറി അതു പാർട്ടിയിലെ ഇരുപക്ഷങ്ങൾ തമ്മിലുള്ള പരസ്യ പോരായി.

ADVERTISEMENT

ജില്ലാ സിപിഎമ്മിൽ മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്ന വിഭാഗത്തോട് എതിർപ്പുള്ളവരാണു ജി.സുധാകരനും ചിത്തരഞ്ജനും. പക്ഷേ ഇരുവരും തമ്മിലുള്ള വിയോജിപ്പ് ഇപ്പോഴും മാറിയിട്ടില്ല എന്നതിന്റെ പരസ്യ സൂചനയായി ഇപ്പോഴത്തെ വാഗ്വാദം. മുൻ സർക്കാർ തുടങ്ങിവച്ച പദ്ധതികൾ ഇപ്പോൾ പൂർത്തിയാകുമ്പോൾ, അന്നു മന്ത്രിയായിരുന്ന ജി.സുധാകരനെ അവഗണിക്കുന്നു എന്ന വികാരം അദ്ദേഹവുമായി അടുപ്പമുള്ളവർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, അർഹമായ ബഹുമാനം നൽകുന്നുണ്ടെന്നാണു മറുപക്ഷത്തിന്റെ വാദം.

ജി.സുധാകരൻ പറഞ്ഞത്: 

ADVERTISEMENT

മുൻ സർക്കാർ തുടങ്ങിവച്ച പദ്ധതികൾ ഓർക്കാതിരിക്കുന്നതു ശരിയല്ല. ഇപ്പോൾ പദ്ധതികൾ ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ തുടരെ വരുന്ന വാർത്തകളിൽ, മുൻ സർക്കാരാണ് ഇതെല്ലാം നൽകിയതെന്ന ചെറു സൂചന പോലുമില്ല. അതു വികസന ചരിത്രത്തെ കാണാതിരിക്കലാണ്. 

ചിത്തരഞ്ജന്റെ മറുപടി:

ADVERTISEMENT

മുൻ സർക്കാർ തുടങ്ങിയ വികസന പ്രവർത്തനങ്ങളെപ്പറ്റി പ്രത്യേകിച്ച് ഓർമിപ്പിക്കേണ്ട കാര്യമില്ല. ഒന്നാം പിണറായി സർക്കാരാണു പാലങ്ങളുടെ പണി തുടങ്ങിയതെങ്കിലും രണ്ടാം പിണറായി സർക്കാരാണു പൂർത്തിയാക്കിയത്. അതു ജനാധിപത്യത്തിന്റെ ഭാഗമാണ്. വികസനം സ്തംഭിച്ചാൽ വിമർശിക്കാം. ജനപ്രതിനിധിയുടെ അശ്രദ്ധയോ ജാഗ്രതയില്ലായ്മയോ ആണെന്നു പറയാം. ഇക്കാര്യത്തിൽ അങ്ങനെയൊന്നും പറയാനാകില്ല. മുൻഗാമികൾ തുടങ്ങിവച്ചതു പൂർത്തിയാക്കാനാണു ശ്രമിക്കുന്നത്. അവരെ ബഹുമാനിക്കുന്നു. സുധാകരനെ അർഹിക്കുന്ന ബഹുമാനത്തോടെയാണു കാണുന്നത്. 

English Summary : PP Chitharanjan MLA's replay to ex minister G Sudhakaran