ADVERTISEMENT

കൊച്ചി∙ മാരിടൈം ബോർഡിന്റെ പുതിയ സിഇഒ ആയി നിയമിച്ചതു ചട്ടപ്രകാരമുള്ള യോഗ്യതയില്ലാത്തയാളെയെന്ന് ആക്ഷേപം. 

     താനൂർ ബോട്ടപകട കേസുമായി ബന്ധപ്പെട്ടു മന്ത്രിയുടെ ഓഫിസിനെതിരെ മൊഴി നൽകിയതിനെത്തുടർന്നു ടി.പി. സലിംകുമാറിനെ നീക്കിയതോടെയാണു പൊതുഭരണ അഡിഷനൽ സെക്രട്ടറി ഷൈൻ എ. ഹഖിനെ പുതിയ സിഇഒ ആയി നിയമിച്ചത്. 

     എന്നാൽ സംസ്ഥാന സർവീസ് ഉദ്യോഗസ്ഥനായ ഷൈനിനെ സിഇഒ ആയി നിയമിക്കാൻ ചട്ടം അനുവദിക്കുന്നില്ല. 

    എൻജിഒ യൂണിയൻ നേതാവു കൂടിയായ സംസ്ഥാന സർവീസ് ഉദ്യോഗസ്ഥനെ ചട്ടം മറികടന്നു സിഇഒ ആയി നിയമിച്ചതു താനൂർ ബോട്ടപകടത്തിനു ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാനും ക്രമക്കേടുകൾ പുറത്തുവരാതിരിക്കാനും വേണ്ടിയാണെന്ന ആരോപണം ശക്തമാണ്. 

     മാരിടൈം ബോർഡ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നു നിയമന ഉത്തരവിൽ തന്നെ പറയുന്നുമുണ്ട്. 

    അഖിലേന്ത്യ സർവീസിലുള്ള ഉദ്യോഗസ്ഥനോ ഐആർഎസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസ്, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് തുടങ്ങിയ കേന്ദ്ര സിവിൽ സർവീസിൽ നിന്നുള്ള ഉദ്യോഗസ്ഥനോ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകണമെന്നാണു വ്യവസ്ഥ. 

English Summary : Objection to appointment of Maritime Board CEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com