കാമുകിയുമായി തർക്കം; ട്രാൻസ്ഫോമറിനു മുകളിൽ കയറിയ കാമുകൻ പൊള്ളലേറ്റ് ആശുപത്രിയിൽ
കിഴക്കമ്പലം (എറണാകുളം) ∙ കാമുകിയുമായുണ്ടായ തർക്കത്തെത്തുടർന്ന് ട്രാൻസ്ഫോമറിനു മുകളിൽ കയറിയ ബ്രഹ്മപുരം പടിഞ്ഞാറേ മൂലയിൽ വീട്ടിൽ അജ്മൽ സിദ്ദീഖിനെ (22) പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിനു സമീപമുള്ള ട്രാൻസ്ഫോമറിലാണു കാമുകിയെ പേടിപ്പിക്കാൻ അജ്മൽ കയറിയത്. ട്രാൻസ്ഫോമറിനു മുകളിൽ കയറി ലൈനിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കിഴക്കമ്പലം (എറണാകുളം) ∙ കാമുകിയുമായുണ്ടായ തർക്കത്തെത്തുടർന്ന് ട്രാൻസ്ഫോമറിനു മുകളിൽ കയറിയ ബ്രഹ്മപുരം പടിഞ്ഞാറേ മൂലയിൽ വീട്ടിൽ അജ്മൽ സിദ്ദീഖിനെ (22) പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിനു സമീപമുള്ള ട്രാൻസ്ഫോമറിലാണു കാമുകിയെ പേടിപ്പിക്കാൻ അജ്മൽ കയറിയത്.
ട്രാൻസ്ഫോമറിനു മുകളിൽ കയറി ലൈനിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വലിയ ശബ്ദത്തോടെ ലൈനിൽ നിന്നു പൊട്ടിത്തെറി ഉണ്ടാവുകയും ലൈൻ ഓഫ് ആവുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട്, തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫിസിൽ നൈറ്റ്‌് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയ ബാബു ഉടൻ തന്നെയെത്തി അജ്മലിനു പ്രഥമശുശ്രൂഷ നൽകി.
കെഎസ്ഇബിയുടെ ജീപ്പിൽ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കൈകൾക്കും കഴുത്തിനു താഴെയും അരയ്ക്കു മുകളിലും പൊള്ളലേറ്റിട്ടുണ്ട്. ലൈൻ ഓഫ് ആയതിനാലാണ് അജ്മലിനു ജീവൻ തിരിച്ചുകിട്ടിയതെന്നു കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.
English Summary : Boyfriend who climb above transformer is in hospital with burns