ചടയമംഗലത്ത് ഗാന്ധിപ്രതിമ തകർത്തു
ചടയമംഗലം (കൊല്ലം) ∙ നാട്ടുകാർ 74 വർഷം സംരക്ഷിച്ചുവന്ന ഗാന്ധിപ്രതിമ തകർത്തനിലയിൽ. ചടയമംഗലം ജംക്‌ഷനിൽ പോരേടം റോഡ് ചേരുന്ന സ്ഥലത്തെ പ്രതിമയാണു സ്തൂപത്തിൽനിന്നു വേർപെട്ട നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. കഴുത്തിന്റെ ഭാഗം പൊട്ടിയിട്ടുണ്ട്.രാത്രി 12നുശേഷം ആരോ തകർത്തതാണെന്നാണു സംശയം. പൊലീസ് സമീപത്തെ

ചടയമംഗലം (കൊല്ലം) ∙ നാട്ടുകാർ 74 വർഷം സംരക്ഷിച്ചുവന്ന ഗാന്ധിപ്രതിമ തകർത്തനിലയിൽ. ചടയമംഗലം ജംക്‌ഷനിൽ പോരേടം റോഡ് ചേരുന്ന സ്ഥലത്തെ പ്രതിമയാണു സ്തൂപത്തിൽനിന്നു വേർപെട്ട നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. കഴുത്തിന്റെ ഭാഗം പൊട്ടിയിട്ടുണ്ട്.
രാത്രി 12നുശേഷം ആരോ തകർത്തതാണെന്നാണു സംശയം. പൊലീസ് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥത്തെത്തി.
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ പിറ്റേവർഷമായ 1949ലെ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയനായ വയലിക്കട കുട്ടൻപിള്ള സ്ഥാപിച്ച പ്രതിമയാണിത്. അദ്ദേഹത്തിന്റെ മരണശേഷം പ്രതിമയുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. തൂണിൽ സ്ഥാപിച്ചിരുന്ന പ്രതിമയ്ക്കു പഞ്ചായത്തുഫണ്ട് ഉപയോഗിച്ചു സ്തൂപം നിർമിച്ചു. ദേവസ്വം ബോർഡ് സ്ഥലം വിട്ടുനൽകി. ചടയമംഗലത്തെ പൊതുപരിപാടികളെല്ലാം ഗാന്ധിപ്രതിമയ്ക്കു മുന്നിൽ പൂക്കളർപ്പിച്ചാണു തുടങ്ങുന്നത്. പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് സർവകക്ഷി യോഗം ചേർന്നു; പ്രകടനവും നടത്തി.
English Summary: Gandhi statue destroyed at Chadayamangalam