ന്യൂഡൽഹി/തിരുവനന്തപുരം ∙ ലോകമെങ്ങുമുള്ള മലയാളികൾക്ക് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് തുടങ്ങിയവർ ഓണാശംസ നേർന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ അനന്യമായ ഉദാഹരണമാണ് ഓണമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. കൊയ്ത്തുകാലത്തിന്റെ തുടക്കം കൂടിയായ ഈ വേള പ്രകൃതിയോട് നന്ദിപ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. ജാതി, മത ഭേദമന്യേ ആഘോഷിക്കപ്പെടുന്ന ഓണം സാമൂഹിക സൗഹാർദത്തിന്റെ സന്ദേശം കൂടിയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐക്യത്തിന്റെയും വിളവെടുപ്പിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷമാണ് ഓണമെന്ന് അനുസ്മരിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു. 

ADVERTISEMENT

സുന്ദരകാലത്തിന്റെ ഓർമ പുതുക്കുന്ന ഓണം ക്ഷേമവും ഐശ്വര്യവും കൂടുതൽ അന്തസ്സുമാർന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ ഉണർത്തുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ ‍ഓരോ മലയാളിയും കൈകോർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ്, അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടത്തിനു വലിയ പ്രചോദനമേകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണസങ്കൽപം പകർന്നു തരുന്നതിനെക്കാൾ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കേരളത്തെ പുനർനിർമിക്കുന്ന നവകേരള സങ്കൽപമാണ് ഇന്നു സർക്കാരിന്റെ മനസ്സിലുള്ളതെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ADVERTISEMENT

പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നതെന്നും പ്രതീക്ഷയും സന്തോഷവും നിറഞ്ഞതാകട്ടെ ഇത്തവണത്തെ ഓണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആശംസിച്ചു.

English Summary : Onam Greetings from President , Vice President,  Governor and others