തിരുവനന്തപുരം ∙ എംഎൽഎമാർക്കും എംപിമാർക്കും സപ്ലൈകോ നൽകുന്ന സൗജന്യ ഓണക്കിറ്റ് യുഡിഎഫ് സ്വീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമാണ് ഇത്തവണ സർക്കാർ കിറ്റ് നൽകുന്നത്. അതുതന്നെ പൂർണതോതിൽ നൽകാനായിട്ടുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എംഎൽഎമാർക്കും എംപിമാർക്കും സപ്ലൈകോ നൽകുന്ന സൗജന്യ ഓണക്കിറ്റ് യുഡിഎഫ് സ്വീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമാണ് ഇത്തവണ സർക്കാർ കിറ്റ് നൽകുന്നത്. അതുതന്നെ പൂർണതോതിൽ നൽകാനായിട്ടുമില്ല. സാധാരണക്കാർക്കും പാവങ്ങൾക്കും നൽകാത്ത സൗജന്യ കിറ്റ് യുഡിഎഫിനു വേണ്ട. ഇക്കാര്യം സപ്ലൈകോയെ അറിയിച്ചതായി സതീശൻ പറഞ്ഞു.

ഇതേസമയം, ജനപ്രതിനിധികൾക്കു നൽകാൻ നിർദേശിച്ചത് ഓണക്കിറ്റ് അല്ലെന്നും ശബരിയുടെ റീബ്രാൻഡ് ചെയ്ത 12 ഉൽപന്നങ്ങളാണെന്നുമാണ് മന്ത്രി ജി.ആർ.അനിലിന്റെ വിശദീകരണം. പുതിയ ഉൽപന്നങ്ങൾ ഇറക്കുമ്പോൾ പരിചയപ്പെടുത്താനായി എംഎൽഎമാർക്കു നൽകുന്ന രീതിയുണ്ട്. യുഡിഎഫ് ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

എന്നാൽ, മന്ത്രിമാർ ഉൾപ്പെടെയുള്ള എംഎൽഎമാർക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സ്പെഷൽ ഓണക്കിറ്റ് നൽകാൻ ജൂൺ 25നു ചേർന്ന സപ്ലൈകോ മേഖലാ മാനേജർമാരുടെ യോഗത്തിലാണു തീരുമാനിച്ചത്. ‘സ്പെഷൽ ഓണക്കിറ്റ്’ ഓഫിസിലോ, താമസസ്ഥലത്തോ എത്തിച്ചു നൽകണമെന്നും ഭക്ഷ്യമന്ത്രിയുടെ സന്ദേശം കൂടി കിറ്റിനുള്ളിൽ വയ്ക്കണമെന്നും ഓർമിപ്പിച്ചാണു കഴിഞ്ഞദിവസം സപ്ലൈകോയുടെ മാർക്കറ്റിങ് മാനേജർ മേഖലാ മാനേജർമാർക്ക് അടിയന്തര നിർദേശം നൽകിയത്.

English Summary: UDF does not want MLA, MP kit: VD Satheesan