വ്യാജപുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മൺ ഇഡിക്കു മുൻപിൽ
കൊച്ചി ∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഐജി ജി.ലക്ഷ്മൺ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ (ഇഡി) ഹാജരായി. ചോദ്യംചെയ്യൽ രാത്രി വൈകിയും തുടരുന്നു. മോൻസന്റെ തട്ടിപ്പുകളിൽ നേരിട്ടു പങ്കാളിയായി വഴിവിട്ടു സാമ്പത്തിക

കൊച്ചി ∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഐജി ജി.ലക്ഷ്മൺ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ (ഇഡി) ഹാജരായി. ചോദ്യംചെയ്യൽ രാത്രി വൈകിയും തുടരുന്നു.
മോൻസന്റെ തട്ടിപ്പുകളിൽ നേരിട്ടു പങ്കാളിയായി വഴിവിട്ടു സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണു സർവീസിൽ തുടരുന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണിനെതിരായ ആരോപണം. ലക്ഷ്മണിന്റെ സാമ്പത്തിക ഇടപാടുകൾ സാധൂകരിക്കാനുളള കൂടുതൽ രേഖകൾ ഹാജരാക്കാനുള്ള അവസരമാണ് ഇ.ഡി നൽകിയത്. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) അനുസരിച്ചു ലക്ഷ്മണിനെ അറസ്റ്റ് ചെയ്യേണ്ടിവരും.
ഇതേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനയിൽ ഗൂഢാലോചനാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് ലക്ഷ്മണിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജുഡീഷ്യൽ അധികാരമുള്ള കേന്ദ്ര ഏജൻസിയായ ഇഡി അറസ്റ്റ് ചെയ്താൽ സർവീസിൽ തുടരുന്നതു ലക്ഷ്മണിനു പ്രതിസന്ധിയാകും. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും ഇതേ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. കൂടുതൽ രേഖകൾ ഹാജരാക്കാൻ സുധാകരനും ഇഡി സാവകാശം അനുവദിച്ചിട്ടുണ്ട്.
English Summary: Fake antiquities fraud case: IG Laxman before Enforcement Directorate