ഐജി: ജി.ലക്ഷ്മണിനെ ഇ.ഡി ചോദ്യം ചെയ്തത് 12 മണിക്കൂർ
കൊച്ചി∙ വ്യാജപുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഐജി: ജി.ലക്ഷ്മണിനെ 12 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഇ.ഡി കൊച്ചി ഓഫിസിലാരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചതു അർധരാത്രിയോടെയാണ്.

കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ കള്ളപ്പണ ഇടപാടുകളിൽ ഐജി ലക്ഷ്മണിനു നേരിട്ടു ബന്ധമുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ, കേരള പൊലീസിൽ ക്രൈംബ്രാഞ്ച് ഐജിയുടെ ചുമതല വഹിച്ചിരുന്ന ഘട്ടത്തിൽ മോൻസന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ജി.ലക്ഷ്മൺ.
ആന്ധ്രയിലെ സമ്പന്നർക്കിടയിൽ മോൻസനെ അവതരിപ്പിക്കാൻ കൂട്ടുനിന്ന ലക്ഷ്മൺ വ്യാജപുരാവസ്തുക്കൾ വലിയ തുകയ്ക്കു വിൽക്കാനും മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ അവരെക്കൊണ്ടു പണം മുടക്കാനുമുള്ള ഗൂഢാലോചനയിൽ നേരിട്ടു പങ്കാളിയായി.
രണ്ടു ദിവസം കൊണ്ടു ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാണ് ഇ.ഡി തീരുമാനിച്ചതെങ്കിലും വെള്ളിയാഴ്ച രാത്രി വൈകി എത്രനേരം വരെയെങ്കിലും ഇ.ഡി ഓഫിസിൽ തങ്ങാനുള്ള സന്നദ്ധത ജി.ലക്ഷ്മൺ അറിയിക്കുകയായിരുന്നു. വീണ്ടും ഒരുദിവസം വരുന്നതിനേക്കാൾ വെള്ളിയാഴ്ച തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി മടങ്ങാനാണു ലക്ഷ്മൺ താൽപര്യം കാണിച്ചത്.
വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഒരാഴ്ച മുൻപു ലക്ഷ്മണിനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യൽ രാത്രി വൈകിയും നീണ്ടതോടെ ഇ.ഡി ലക്ഷ്മണിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം പരന്നെങ്കിലും മൊഴികൾ പരിശോധിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പ്രതികരിച്ചത്. സർവീസിൽ തുടരുന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജി.ലക്ഷ്മണിനെതിരെ വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിർദേശം.
സാമ്പത്തിക വഞ്ചനാകേസിൽ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള മൊഴികളാണു ലക്ഷ്മൺ ക്രൈംബ്രാഞ്ചിനു നൽകിയതെങ്കിലും സ്വത്തുവിവരങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങളും അതിൽ നൽകിയ മൊഴികൾ സാധൂകരിക്കാനുള്ള രേഖകളുമാണ് ഇ.ഡി ആവശ്യപ്പെട്ടത്. രേഖകൾ ഹാജരാക്കാൻ കൂടുതൽ സാവകാശം ലക്ഷ്മൺ തേടിയിട്ടുണ്ട്.
കേരള കേഡറിലെ 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജി. ലക്ഷ്മണിന്റെ രാഷ്ട്രീയ ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങളും ഇ.ഡി ആരാഞ്ഞു.
ഐപിഎസ് രാജിവച്ചു ലക്ഷ്മൺ തെലങ്കാന രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന പ്രചാരണം 2020ൽ ശക്തമായിരുന്നു. ഈ കാലഘട്ടത്തിൽ മോൻസനുമായി വളരെ അടുപ്പം ലക്ഷ്മൺ പുലർത്തിയിരുന്നു. ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) അംഗമായി രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു സർവീസിൽ തുടരുന്നതിനിടയിലാണു വ്യാജപുരാവസ്തു കേസിൽ പ്രതിയായത്.
English Summary : IG: G. Lakshman was interrogated by Enforcement Directorate for 12 hours