‘ജയിലർ’ കണ്ട് ചാണ്ടി ഉമ്മൻ; തിരക്കിന് അവധി കൊടുത്ത് ജെയ്ക്കും ലിജിനും
കോട്ടയം ∙ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പ്രധാന മുന്നണി സ്ഥാനാർഥികളുടെ തിരക്ക് അവസാനിക്കുന്നില്ല. ആഴ്ചകൾ നീണ്ട രാഷ്ട്രീയചർച്ചകൾക്കും കണക്കുകൂട്ടലുകൾക്കും താൽക്കാലിക അവധി നൽകിയെങ്കിലും മറ്റ് ആവശ്യങ്ങളുമായി ഇന്നലെയും തിരക്കിലായിരുന്നു സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തി പ്രാർഥിച്ചു.

കോട്ടയം ∙ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പ്രധാന മുന്നണി സ്ഥാനാർഥികളുടെ തിരക്ക് അവസാനിക്കുന്നില്ല. ആഴ്ചകൾ നീണ്ട രാഷ്ട്രീയചർച്ചകൾക്കും കണക്കുകൂട്ടലുകൾക്കും താൽക്കാലിക അവധി നൽകിയെങ്കിലും മറ്റ് ആവശ്യങ്ങളുമായി ഇന്നലെയും തിരക്കിലായിരുന്നു സ്ഥാനാർഥികൾ.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തി പ്രാർഥിച്ചു. പിന്നീട് മണർകാട് പള്ളിയിലും മണർകാട് ക്ഷേത്രത്തിലും എത്തി. മരണവീടുകളിലും ചാണ്ടി ഉമ്മൻ എത്തി. ഇതിനിടെ രജനീകാന്ത് ചിത്രം ‘ജയിലർ’ കാണാനും സമയം കണ്ടെത്തി. പാലായിലെ തിയറ്ററിൽ എത്തിയാണ് സിനിമ കണ്ടത്. പുതുപ്പള്ളി മണ്ഡലത്തിലെ മുതിർന്ന ചില വോട്ടർമാരെ സന്ദർശിച്ചു. വൈകിട്ട് പോളിങ് ഏജന്റുമാരുടെ യോഗത്തിൽ പങ്കെടുത്തു.
വ്യക്തിപരമായ കാര്യങ്ങളിൽ പൂർണമായും മുഴുകി, എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്. വോട്ടിങ് കണക്കുകളും മറ്റും ചർച്ച ചെയ്ത് തിരഞ്ഞെടുപ്പ് ദിനത്തിൽ രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. ജില്ലയിലെ പ്രധാന നേതാക്കൾ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെയും മന്ത്രി ആർ.ബിന്ദുവിന്റെയും മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ തിരഞ്ഞെടുപ്പു ചർച്ചകൾ ഇന്നലെ ഉണ്ടായിരുന്നില്ല.
എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഇന്നലെ വിശ്രമത്തിനു സമയം കണ്ടെത്തി. കാര്യമായ തിരഞ്ഞെടുപ്പ് ചർച്ചകൾ ഉണ്ടായില്ല. ഉച്ചയ്ക്ക് ശേഷം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലും ശോഭായാത്രകളിലും പങ്കെടുത്തു.
English Summary: Puthuppally byelection candidates programs after election