ഗ്രോ വാസുവിന് എതിരായ കേസ്: അന്തിമ വിചാരണ 11ന്
Mail This Article
കുന്നമംഗലം ∙ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന് എതിരെയുള്ള കേസ് സാക്ഷി വിസ്താരം പൂർത്തിയാക്കി അന്തിമ വിചാരണയ്ക്കു 11ലേക്കു മാറ്റി. 12നു നടത്താൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട സാക്ഷി വിസ്താരം കോടതി നേരത്തേ ആക്കി ഇന്നലെ രാവിലെ നടത്തുകയായിരുന്നു.
കേസിലെ നാലാം സാക്ഷി മെഡി. കോളജ് സിവിൽ പൊലീസ് ഓഫിസർ ആയിരുന്ന പി.ജയചന്ദ്രനെ ആണ് ഇന്നലെ വിസ്തരിച്ചത്. പതിവുപോലെ, എതിർ വിസ്താരം ഉണ്ടോ എന്ന് മജിസ്ട്രേട്ടിന്റെ ചോദ്യത്തിന് ഇല്ലെന്ന് ഗ്രോ വാസു മറുപടി നൽകി.
കേസ് പിൻവലിക്കണം: സതീശൻ
കോഴിക്കോട് ∙ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെട്ടു.
English Summary : Case against Gro Vasu: final trial on september 11