ആശുപത്രി ആക്രമണം: കർശന നടപടിക്കു ഭേദഗതി ബിൽ പാസാക്കി
തിരുവനന്തപുരം ∙ ആശുപത്രികൾക്കും അവിടെ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, മെഡിക്കൽ–നഴ്സിങ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള ഭേദഗതി ബിൽ നിയമസഭ പാസാക്കി.

തിരുവനന്തപുരം ∙ ആശുപത്രികൾക്കും അവിടെ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, മെഡിക്കൽ–നഴ്സിങ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള ഭേദഗതി ബിൽ നിയമസഭ പാസാക്കി. മന്ത്രി വീണാ ജോർജ് അവതരിപ്പിച്ച കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ബില്ലാണു ഏകകണ്ഠമായി പാസാക്കിയത്. ബില്ലിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്നതോടെ ഇതു നിലവിൽവരും.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തോടെ കർശന വ്യവസ്ഥകളോടെ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഈ ഓർഡിനൻസാണു ബില്ലായി അവതരിപ്പിച്ചത്. ആരോഗ്യപ്രവർത്തകരെ ആക്ഷേപിക്കണമെന്നോ തരംതാഴ്ത്തണമെന്നോ ഉദ്ദേശിച്ച് ഏതെങ്കിലും വാക്കുകൾ ഉച്ചരിച്ചാൽ 3 മാസംവരെ തടവും 10000 രൂപ പിഴയും ഈടാക്കണമെന്ന ബില്ലിലെ വ്യവസ്ഥ ഒഴിവാക്കി. സബ്ജക്ട് കമ്മിറ്റിയിൽ യുഡിഎഫ് അംഗങ്ങളായ എ.പി.അനിൽകുമാർ, പി.കെ.ബഷീർ, കെ.കെ.രമ എന്നിവർ ഇക്കാര്യം വിയോജനക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നു. രോഗികളെയും കൂട്ടിരിപ്പുകാരെയും ആരോഗ്യ മേഖലയുമായി ഇടപഴകുന്ന പൊതുപ്രവർത്തകരെ നിസ്സാരകാര്യങ്ങൾക്കു കേസിൽ കുരുക്കുന്ന രീതി ഉണ്ടാകുമെന്ന ഇവരുടെ അഭിപ്രായം മന്ത്രി അംഗീകരിച്ചതോടെയാണ് ആ വകുപ്പ് ഒഴിവാക്കിയത്.
∙ ബില്ലിലെ വ്യവസ്ഥകൾ
∙ അക്രമപ്രവർത്തനം നടത്തുകയോ നടത്താൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവുശിക്ഷയും 50000 രൂപ മുതൽ 2 ലക്ഷം രൂപവരെ പിഴയും ലഭിക്കും.
∙ കഠിനമായി ദേഹോപദ്രവം ഏൽപിച്ചാൽ ഒരു വർഷം മുതൽ 7 വർഷംവരെ തടവും ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപവരെ പിഴയും.
∙ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും എതിരായ ആക്രമണം നടന്നാൽ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം.
∙ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു മുതൽ 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം.
∙ വിചാരണ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ പരിശ്രമിക്കണം. കാലാവധി നീട്ടാൻ കോടതിക്ക് അധികാരമുണ്ടെങ്കിലും അത് 6 മാസത്തിൽ കൂടാൻ പാടില്ല.
∙ ഓരോ ജില്ലയിലും ഓരോ സെഷൻസ് കോടതിയെ സ്പെഷൽ കോടതിയായി നിയോഗിക്കും.
∙ ഓരോ സ്പെഷൽ കോടതിക്കും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കും.
English Summary : Hospital attack: Amendment bill passed for strict action