ചലച്ചിത്രമേഖലയിൽ വനിതാ ഡ്രൈവർമാരെ നിയമിക്കുന്നു; വാഹനം വാങ്ങാൻ കുറഞ്ഞ പലിശനിരക്കിൽ വായ്പ
തിരുവനന്തപുരം∙ മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കായി ‘ഫെഫ്ക’യുടെ നേതൃത്വത്തിൽ വനിതാ ഡ്രൈവർമാരെ നിയമിക്കുന്നു. സിനിമാ സാങ്കേതിക പ്രവർത്തകരുൾപ്പെടുന്ന 21 സംഘടനകളുടെ പൊതുസംഘടനയായ ഫെഫ്കയുടെ കീഴിലുള്ള ‘കേരള സിനി ഡ്രൈവേഴ്സ് യൂണിയനി’ൽ ആദ്യഘട്ടത്തിൽ 5 വനിതാ ഡ്രൈവർമാർക്കു നിയമനം നൽകും.

തിരുവനന്തപുരം∙ മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കായി ‘ഫെഫ്ക’യുടെ നേതൃത്വത്തിൽ വനിതാ ഡ്രൈവർമാരെ നിയമിക്കുന്നു. സിനിമാ സാങ്കേതിക പ്രവർത്തകരുൾപ്പെടുന്ന 21 സംഘടനകളുടെ പൊതുസംഘടനയായ ഫെഫ്കയുടെ കീഴിലുള്ള ‘കേരള സിനി ഡ്രൈവേഴ്സ് യൂണിയനി’ൽ ആദ്യഘട്ടത്തിൽ 5 വനിതാ ഡ്രൈവർമാർക്കു നിയമനം നൽകും. 3 മാസത്തിനകം ഇവർ ലൊക്കേഷനുകളിൽ ജോലി ചെയ്തു തുടങ്ങും. ഇവർക്കു സ്വന്തമായി വാഹനം വാങ്ങുന്നതിന് മലയാളം സിനി ടെക്നിഷ്യൻസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് കുറഞ്ഞ പലിശയ്ക്കു വായ്പന നൽകും.
ഫെഫ്ക–സിനി ഡ്രൈവേഴ്സ് യൂണിയനിൽ നിലവിൽ 560 ഡ്രൈവർമാരുണ്ട്. എല്ലാവരും പുരുഷന്മാരാണ്. ഇതിൽ 15 പേർ കാരവനുകൾ ഓടിക്കുന്നവരാണ്. 7,900 രൂപയാണ് വാർഷിക അംഗത്വ ഫീസ്. വനിതകൾക്ക് 3 വർഷം അംഗത്വ ഫീസിൽ ഇളവു നൽകിയാണ് നിയമനം. അഞ്ചിലേറെ സീറ്റുള്ള വാഹനങ്ങൾ, കാരവനുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിലും സ്ത്രീകൾക്കു പരിശീലനം നൽകും.
English Summary: Appointing women drivers in film industry