തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്കും എക്സാലോജിക് കമ്പനിക്കും എതിരെയുള്ള ‘മാസപ്പടി’ ആരോപണം നിയമസഭയിൽ വീണ്ടും പ്രതിപക്ഷത്തെ മാത്യു കുഴൽനാടൻ ഉന്നയിച്ചതോടെ വിവാദത്തിൽ ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കരിമണൽ വിവാദവുമായി ബന്ധപ്പെട്ട സിഎംആർഎൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്കും എക്സാലോജിക് കമ്പനിക്കും എതിരെയുള്ള ‘മാസപ്പടി’ ആരോപണം നിയമസഭയിൽ വീണ്ടും പ്രതിപക്ഷത്തെ മാത്യു കുഴൽനാടൻ ഉന്നയിച്ചതോടെ വിവാദത്തിൽ ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

കരിമണൽ വിവാദവുമായി ബന്ധപ്പെട്ട സിഎംആർഎൽ കമ്പനിയിൽനിന്നു വീണയുടെ കമ്പനി സോഫ്റ്റ്‌വെയർ സേവനത്തിന് എന്ന പേരിൽ 1.72 കോടി രൂപ മാസപ്പടി ഇനത്തിൽ കൈപ്പറ്റിയെന്നും ഇതു മുഖ്യമന്ത്രിയുടെ കുടുംബത്തിനുള്ള അഴിമതിപ്പണമാണെന്നുമായിരുന്നു കുഴൽനാടന്റെ ആരോപണം. ആദായനികുതി നിർണയവുമായി ബന്ധപ്പെട്ട ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ പരാമർശങ്ങളെ അടിസ്ഥാനമാക്കി, ഉപധനാഭ്യർഥന ചർച്ചകൾക്കിടെ മുൻകൂട്ടി എഴുതി നൽകിയ ശേഷമാണു മാത്യു ആരോപണം ഉന്നയിച്ചത്. 

ADVERTISEMENT

മകളുടെ പേര് ഒരു തവണ പോലും പറയാതെ ‘സംരംഭക’ എന്നു മാത്രം വിശേഷിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. കഴിഞ്ഞ മാസം ഇതേ വിഷയം മാത്യു ഉന്നയിച്ചെങ്കിലും ഭരണപക്ഷത്തിന്റെ ആവശ്യപ്രകാരം സഭാരേഖകളിൽനിന്നു നീക്കിയിരുന്നു. ഇന്നലെ ആരോപണങ്ങൾ നിഷേധിച്ച മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. 

മുഖ്യമന്ത്രിയുടെ മറുപടിയിൽനിന്ന്: ‘‘ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ട്, ആദായനികുതി അടച്ച്, നികുതി റിട്ടേണിൽ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് ‘മാസപ്പടി’യാണെന്നു പറയുന്നത് ‘പ്രത്യേക മനോനില’യുടെ പ്രതിഫലനമാണ്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾക്കു ബിസിനസ് നടത്താനോ കരാറിൽ ഏർപ്പെടാനോ പാടില്ലെന്നു നിയമമുണ്ടോ? സേവനം ലഭ്യമാക്കിയില്ല എന്നു സിഎംആർഎലിനു പരാതിയില്ല. രാഷ്ട്രീയ മുതലെടുപ്പു നടത്താനായി പൊതുരംഗത്തില്ലാത്ത സംരംഭകയുടെ പേരു വലിച്ചിഴച്ചു തുടരെ നടത്തുന്ന അപവാദപ്രചാരണങ്ങളുടെ ആവർത്തനം കൂടിയാണ് സഭയിൽ ഉന്നയിച്ച ആരോപണം’’.

ADVERTISEMENT

English Summary: Chief Minister Pinarayi Vijayan defends the 'entrepreneur' in monthly money controversy