തൂക്കം: 128 കിലോഗ്രാം, പ്രതീക്ഷിക്കുന്ന വില: 22 ലക്ഷം; ഒന്നൊന്നര ചന്ദനവേര്!
മറയൂർ ∙ ഇന്നു നടക്കുന്ന ചന്ദനലേലത്തിൽ വലുപ്പത്തിൽ താരം ഒരു വേരാണ്. ഫസ്റ്റ് ക്ലാസ് റൂട്ട് എന്നറിയപ്പെടുന്ന ഏലാം ഇനത്തിൽപെട്ട 128.400 കിലോഗ്രാം തൂക്കമുള്ള വേരാണിത്. ഫസ്റ്റ് ക്ലാസ് റൂട്ടിന് ഈ മാർച്ചിലെ ലേലത്തിൽ കിലോഗ്രാമിന് 17,500 രൂപ (നികുതി ചേർത്ത്) ലഭിച്ചിരുന്നു. ഇതേ രീതിയിൽ വിൽപന നടക്കുകയാണെങ്കിൽ ഈ വേരിലൂടെ മാത്രം സർക്കാർ ഖജനാവിലേക്ക് 22.40 ലക്ഷം രൂപയെത്തുമെന്നാണു പ്രതീക്ഷ.

വനംവകുപ്പിനു മറയൂരിൽ നിന്ന് വർഷംതോറും 100 കോടി രൂപയിലധികം ചന്ദനലേലത്തിലൂടെ മാത്രം കിട്ടുന്നുണ്ട്. ചന്ദനമരം 15 തരത്തിലാണ് ഇവിടെ വേർതിരിച്ചെടുക്കുന്നത്. ഇതിൽ വേരു മുതലുള്ള ഭാഗങ്ങളുണ്ടാകും. കിലോഗ്രാമിന് 1,000 മുതൽ 25,000 രൂപ വരെയാണു മതിപ്പുവില. വനംവകുപ്പിന്റെ ചന്ദന റിസർവിൽ ഉണങ്ങിനിൽക്കുന്നതും വന്യമൃഗങ്ങൾ പിഴുതിടുന്നതുമായ മരങ്ങൾ മുറിച്ചാണു ലേലത്തിന് ഒരുക്കുന്നത്. ചന്ദനക്കടത്തുകാരിൽനിന്ന് പിടികൂടുന്ന ഉരുപ്പടികളും ലേലത്തിനു വയ്ക്കും.
വിലായത്ത് ബുദ്ധ ഇത്തവണയില്ല
ഒന്നാംതരം ചന്ദനമായ വിലായത്ത് ബുദ്ധ ഇത്തവണ ലേലത്തിനില്ല. രണ്ടാംതരം ചന്ദനമായ ചൈന ബുദ്ധ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary: Sandalwood root: weight: 128 kg, expected price: 22 lakhs