തിരുവനന്തപുരം ∙ 15 സെന്റ് വരെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങൾ ഫീസില്ലാതെ ക്രമപ്പെടുത്തി നൽകും. ഉപജീവനത്തിനുവേണ്ടി മാത്രമുള്ള കെട്ടിടമായിരിക്കണം. അപേക്ഷകർക്കും അവരുടെ ആശ്രിതർക്കും മറ്റെവിടെയും ഭൂമിയില്ലെന്നും തെളിയിക്കണം. കടമുറികൾക്കും മറ്റു ചെറിയ നിർമിതികൾക്കുമായിരിക്കും ഇതിന്റെ പ്രയോജനം; പ്രത്യേകിച്ചും ഇടുക്കി ജില്ലയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1960 ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്ത ബിൽ നിയമമാകുന്നതിനു പിന്നാലെ റവന്യു വകുപ്പ് ഇതിനായി പുതിയ ചട്ടം പുറത്തിറക്കും. ഇതിന്റെ കരട് തയാറായി. ഭൂപതിവു നിയമത്തിന്റെ അടിസ്ഥാനത്തിൽ 21 ചട്ടങ്ങൾ നിലവിലുണ്ട്. ഇതിലെല്ലാം ആവശ്യമായ ഭേദഗതികൾ വരുത്താൻ അനുവദിക്കുന്നതാണ് പുതിയ ചട്ടം. ക്രമപ്പെടുത്തലിനും പട്ടയ ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കാനുള്ള അനുമതിക്കും ഓരോ ചട്ടവും ഭേദഗതി ചെയ്യുന്നത് സങ്കീർണ നടപടിയാണെന്നു റവന്യു വകുപ്പ് വിലയിരുത്തിയിരുന്നു. അതിനാലാണ് എല്ലാ ചട്ടങ്ങളിലും ഭേദഗതി അനുവദിക്കുന്ന ചട്ടം പുതുതായി തയാറാക്കുന്നത്. 1964 ലെയും 1995 ലെയും ചട്ടങ്ങളിലാകും പ്രധാനമായും മാറ്റം വേണ്ടി വരിക.

ADVERTISEMENT

1500 ചതുരശ്രയടിയിലേറെയുള്ള നിർമിതികളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച് അപേക്ഷാ ഫീസും ക്രമവൽക്കരണ ഫീസും ഈടാക്കും. ഇതിനു പുറമേ സെസ്, വാർഷിക സെസ്, ഹരിതനികുതി എന്നിവയും പരിഗണിക്കുന്നു. പൊതു ആവശ്യത്തിനുള്ള നിർമിതികളെ ക്രമപ്പെടുത്തലിൽ പ്രത്യേക വിഭാഗമായി പരിഗണിക്കും. നിലവിൽ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെങ്കിലും പതിച്ചുകിട്ടിയ ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പാർട്ടി, മുന്നണി ചർച്ചകൾ കഴിഞ്ഞ് സർവകക്ഷിയോഗം

ADVERTISEMENT

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവു ഭേദഗതി ബിൽ നിയമമാകുന്നതോടെ പുതിയ ചട്ടത്തിന്റെ കരട് റവന്യു മന്ത്രി കെ.രാജൻ സിപിഐക്കു കൈമാറും. തുടർന്ന് എൽഡിഎഫിലും സർവകക്ഷി യോഗത്തിലും ചർച്ച ചെയ്യും. ബന്ധപ്പെട്ട സംഘടനകളുമായും കൂടിയാലോചന നടത്തും. നിയമ, റവന്യു, ധന വകുപ്പുകളുടെ പരിശോധന കൂടി കഴിഞ്ഞ് മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. അതേസമയം, ഭൂപതിവു നിയമത്തിന്റെ ഭേദഗതിയിലേക്കു നയിച്ച കേസുകൾ തുടരുന്നത് സർക്കാരിന് ഇപ്പോഴും തലവേദനയാണ്. അതിനാൽ പുതിയ ചട്ടത്തിന്റെ കരട് വിശദമായി പഠിച്ചും പരിശോധിച്ചുമാകും നടപ്പാക്കുക.

English Summary: Buildings up to 1500 square feet can be arranged, free of charge