നവലോകത്തിനായി മണ്ണിന്റെ വാസ്തുശിൽപി; വിനു ഡാനിയേലിനെ100 നെക്സ്റ്റ് പട്ടികയിൽ എത്തിച്ചത് വേറിട്ട വീക്ഷണം
കൊച്ചി ∙ പരസ്പരം നോവിക്കാതെ സ്നേഹിച്ചും സഹകരിച്ചുമുള്ള ജീവിതമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടതെന്നു തന്റെ സൃഷ്ടികളിലൂടെ തെളിയിക്കുന്നയാളാണ് വിനു ഡാനിയേൽ എന്ന ആർക്കിടെക്ട്. നവലോക നേതാക്കളെ അവതരിപ്പിക്കുന്ന ‘ടൈം മാഗസിൻ 100 നെക്സ്റ്റ്’ പട്ടികയിൽ വിനു ഡാനിയേൽ എന്ന പേരു പതിയാനുള്ള കാരണം അദ്ദേഹത്തിന്റെ വ്യത്യസ്തമായ നിർമിതികളും അവയെ ചുറ്റിപ്പറ്റിയുള്ള ചിന്തകളുമാണ്.

കൊച്ചി ∙ പരസ്പരം നോവിക്കാതെ സ്നേഹിച്ചും സഹകരിച്ചുമുള്ള ജീവിതമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടതെന്നു തന്റെ സൃഷ്ടികളിലൂടെ തെളിയിക്കുന്നയാളാണ് വിനു ഡാനിയേൽ എന്ന ആർക്കിടെക്ട്. നവലോക നേതാക്കളെ അവതരിപ്പിക്കുന്ന ‘ടൈം മാഗസിൻ 100 നെക്സ്റ്റ്’ പട്ടികയിൽ വിനു ഡാനിയേൽ എന്ന പേരു പതിയാനുള്ള കാരണം അദ്ദേഹത്തിന്റെ വ്യത്യസ്തമായ നിർമിതികളും അവയെ ചുറ്റിപ്പറ്റിയുള്ള ചിന്തകളുമാണ്. കാനഡയിൽ നടന്ന ടെഡ് ടോക്കിൽ പങ്കെടുത്തു നടത്തിയ പ്രസംഗവും ടൈം മാഗസിൻ പട്ടികയിൽ എത്തിപ്പെടാൻ നിമിത്തമായിട്ടുണ്ടാകാമെന്നു വിനു പറയുന്നു.
മാവേലിക്കര ചെട്ടികുളങ്ങര ഈരെഴ വടക്ക് പത്തിച്ചിറ മാലിക്കുറ്റിയിൽ വീസ് പരേതനായ സാമുവലിന്റെയും വത്സലയുടെയും മകനാണ് വിനു ഡാനിയേൽ. സുസ്ഥിര മാതൃകയിലുള്ള നിർമിതികളൊരുക്കുന്ന ‘വോൾമേക്കേഴ്സ്’ വിനു സ്ഥാപിക്കുന്നത് 2006 ൽ ആണ്. മണ്ണുകൊണ്ടുള്ള കെട്ടിടങ്ങൾ നിർമിക്കാൻ ഇഷ്ടപ്പെടുന്ന വിനുവിന്റെ കരവിരുതിൽ മനുഷ്യൻ ഉപേക്ഷിച്ചു തള്ളുന്ന വസ്തുക്കൾ മനോഹര നിർമിതികളായി മാറുന്നു. ടയർ, മുള, പ്ലാസ്റ്റിക് കുപ്പികൾ, കമ്പികൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ നിർമിതികളിൽ പ്രധാനഘടകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ആർക്കിടെക്ചർ ബിരുദം നേടിയ ശേഷം, പോണ്ടിച്ചേരിയിലെ ഓറോവിൽ എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ 2 വർഷമാണ് മണ്ണുകൊണ്ടുള്ള വീടുകൾ എന്ന മേഖലയിലേക്കു വിനുവിനെ എത്തിക്കുന്നത്.
ഗായകൻ യേശുദാസിന്റെ തരംഗിണി ഫൗണ്ടേഷനു വേണ്ടി 2006 ലാണ് ആദ്യമായി വോൾമേക്കേഴ്സ് എറണാകുളം ഏലൂരിൽ വീട് നിർമിക്കുന്നത്. മുപ്പതോളം പ്രോജക്ടുകൾ കേരളത്തിൽ മാത്രം പൂർത്തിയാക്കി. ഇപ്പോൾ മ്യൂസിയം, സ്കൂൾ, കൊമേഴ്സ്യൽ ടവർ തുടങ്ങിയ പൊതുഇടങ്ങളാണ് വോൾമേക്കേഴ്സ് കൂടുതലായും നിർമിക്കുന്നത്. മണ്ണും കോൺക്രീറ്റും ചേർത്ത് അഹമ്മദാബാദിൽ 7 നില കൊമേഴ്സ്യൽ ടവർ നിർമാണ ഘട്ടത്തിലാണ്. അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ചെന്നൈയിലെ സ്മാരകം ഡിസൈൻ ചെയ്യുന്നതും പണിയുന്നതും വിനുവിന്റെ നേതൃത്വത്തിലാണ്.
വോൾമേക്കേഴ്സിന് സ്വന്തമായി ഓഫിസ് ഇല്ല. ഓഫിസിൽ ഇരിക്കാതെ സൈറ്റിൽ പോയി പണിയെടുക്കുക എന്ന ആശയമാണ് ഇതിനുപിന്നിൽ. നവംബർ 11ന് ആരംഭിക്കുന്ന ഷാർജ ആർക്കിടെക്ചറൽ ട്രയനിയനിൽ പവിലിയൻ ഒരുക്കുന്ന തിരക്കിലാണിപ്പോൾ. ഉപേക്ഷിക്കപ്പെട്ട ടയറുകളും മരുഭൂമിയിലെ മണ്ണും ഉപയോഗിച്ചാണ് പവിലിയൻ നിർമിക്കുന്നത്.
Content Highlight: Vinu Daniel