കൊച്ചി∙ എഴുത്തുകാരനും പ്രഭാഷകനും ഏറെ ശിഷ്യസമ്പത്തുള്ള അധ്യാപകനുമായ പ്രഫ.സി.ആർ.ഓമനക്കുട്ടൻ (80) ഓർമയായി. ഇന്നലെ ഉച്ചയ്ക്കു 2.50നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നു രാവിലെ 9.30നു കൊച്ചി ലിസി ആശുപത്രിക്കു സമീപത്തെ ‘തിരുനക്കര’ വസതിയിൽ നിന്നു കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എഴുത്തുകാരനും പ്രഭാഷകനും ഏറെ ശിഷ്യസമ്പത്തുള്ള അധ്യാപകനുമായ  പ്രഫ.സി.ആർ.ഓമനക്കുട്ടൻ (80) ഓർമയായി. ഇന്നലെ ഉച്ചയ്ക്കു 2.50നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നു രാവിലെ 9.30നു കൊച്ചി ലിസി ആശുപത്രിക്കു സമീപത്തെ ‘തിരുനക്കര’ വസതിയിൽ നിന്നു കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തിക്കും. അവിടെ 2 മണിവരെ പൊതുദർശനത്തിനു ശേഷം 2.30ന് ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും. 

ഭാര്യ: ഹേമലത (ഹൈക്കോടതി റിട്ട. ഉദ്യോഗസ്ഥ). മക്കൾ: സംവിധായകൻ അമൽ നീരദ്, സി.ആർ.അനൂപ (അധ്യാപിക, മഹാരാജാസ് കോളജ്). മരുമക്കൾ: നടി ജ്യോതിർമയി, തിരക്കഥാകൃത്ത് ഗോപൻ ചിദംബരം (കാലടി സംസ്കൃത സർവകലാശാല). 

ADVERTISEMENT

എറണാകുളം മഹാരാജാസ് കോളജിൽ 23 വർഷം മലയാള അധ്യാപകനായിരുന്ന ഓമനക്കുട്ടൻ 1998ൽ വിരമിച്ചു. കോട്ടയം തിരുനക്കര സ്വദേശിയായ അദ്ദേഹം കൊച്ചിയിലെ വസതിക്കും ‘തിരുനക്കര’ എന്നു പേരു നൽകി. 1943 ഫെബ്രുവരി 13നായിരുന്നു ജനനം. ശ്രീഭൂതനാഥ വിലാസം നായർ ഹോട്ടൽ എന്ന കൃതിക്ക് 2010ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചു. പ്രധാന കൃതികൾ: നീ സത്യം ജ്ഞാനം ആനന്ദം, കാൽപാട്, ഓമനക്കഥകൾ, പകർന്നാട്ടം, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികൾ, ഫാദർ സെർജിയസ്, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർ തണ്ണീർ, ദേവദാസ്, നാണു, കുമാരു. 

പ്രഫ. ഓമനക്കുട്ടന്റെ ‘ശവംതീനികൾ’, ‘തിരഞ്ഞെടുത്ത കഥകൾ’ എന്നീ പുസ്‌തകങ്ങൾ രണ്ടാഴ്ച മുൻപ്  കൊച്ചിയിൽ പ്രകാശനം ചെയ്തിരുന്നു. ഇതാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുപരിപാടി.

ADVERTISEMENT

English Summary: Professor CR Omanakuttan Passes Away