തിരുവനന്തപുരം∙ ടെലിവിഷൻ സീരിയൽ രംഗത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാനും സേവന വ്യവസ്ഥകൾ പുതുക്കാനും സർക്കാർ നയം തയാറാകുന്നു. സീരിയൽ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് സെൽ ഒരു മാസത്തിനകം രൂപീകരിക്കും. വനിതാ കമ്മിഷന്റെ നേതൃത്വത്തിലാണ് മോണിറ്ററിങ് സെൽ രൂപരേഖ തയാറാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ടെലിവിഷൻ സീരിയൽ രംഗത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാനും സേവന വ്യവസ്ഥകൾ പുതുക്കാനും സർക്കാർ നയം തയാറാകുന്നു. സീരിയൽ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് സെൽ ഒരു മാസത്തിനകം രൂപീകരിക്കും. വനിതാ കമ്മിഷന്റെ നേതൃത്വത്തിലാണ് മോണിറ്ററിങ് സെൽ രൂപരേഖ തയാറാക്കുന്നത്. അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം, ജോലിവ്യവസ്ഥകളും കരാറുകളും, സെറ്റുകളിൽ സ്ത്രീകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ എന്നിവ സെൽ നിരീക്ഷിക്കും. സിനിമാ മേഖലയ്ക്കു സമാനമായി ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റിയും (ഐസിസി) വരും. 

പ്രധാന മാറ്റങ്ങൾ ഇങ്ങനെ 

ADVERTISEMENT

∙ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ പ്രത്യേക സബ് കമ്മിറ്റി 

∙ കെഎസ്എഫ്ഡിടിയുടേതടക്കം സ്റ്റുഡിയോകളിൽ സ്ത്രീകൾക്കായി പ്രത്യേക ശുചിമുറി. 

ADVERTISEMENT

∙ ശുചിമുറി സൗകര്യമില്ലാത്ത ഷൂട്ടിങ് ലൊക്കേഷനുകളിൽ താൽക്കാലിക പരിസ്ഥിതി സൗഹൃദ ശുചിമുറി. 

∙ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നിശ്ചയിച്ചുള്ള കരാറുകൾ മുൻകൂട്ടി തയാറാക്കും. 

ADVERTISEMENT

∙ ടിഡിഎസ് പിടിച്ച പ്രതിഫല രസീത് നൽകും. (നിലവിൽ ടിഡിഎസ് പിടിക്കുന്നുണ്ടെങ്കിലും അടയ്ക്കാറില്ലെന്നാണു പരാതി) 

∙ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് യാത്രാ അലവൻസ് (നിലവിൽ അഭിനേതാക്കൾക്കു മാത്രമാണ് ലഭിക്കുന്നത്) 

∙ സെറ്റുകളിൽ വേർതിരിവില്ലാതെ ഭക്ഷണം. (നിലവിൽ ജൂനിയർ താരങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും നൽകുന്നത് ദിവസം 4 നേരമായി 160 രൂപയുടെ ഭക്ഷണം) 

∙ വൈകിട്ട് 6ന് ശേഷം സ്ത്രീകൾക്ക് യാത്രാസൗകര്യം. 

English Summary : Government policy to ensure women's safety in the serial sector