തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിനെ മുന്നിൽ നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിന് സിപിഎം തയാറെടുക്കുന്നു. ആ പ്രചാരണത്തിൽ തങ്ങളെയും കൂട്ടുപിടിച്ചതിൽ ചതിക്കുഴി ഉണ്ടെന്ന നിഗമനത്തിലാണ് യുഡിഎഫിന്റെ പിന്മാറ്റം. നിയമസഭാ മണ്ഡലങ്ങളിലെ ജനസദസ്സുകളോടു പ്രതിപക്ഷം മുഖം തിരിച്ചേക്കാമെന്ന വിലയിരുത്തൽ സിപിഎമ്മിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിനെ മുന്നിൽ നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിന് സിപിഎം തയാറെടുക്കുന്നു. ആ പ്രചാരണത്തിൽ തങ്ങളെയും കൂട്ടുപിടിച്ചതിൽ ചതിക്കുഴി ഉണ്ടെന്ന നിഗമനത്തിലാണ് യുഡിഎഫിന്റെ പിന്മാറ്റം. നിയമസഭാ മണ്ഡലങ്ങളിലെ ജനസദസ്സുകളോടു പ്രതിപക്ഷം മുഖം തിരിച്ചേക്കാമെന്ന വിലയിരുത്തൽ സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാൽ ‘കേരളീയ’ത്തിൽ നിന്നുകൂടി അവർ പിന്മാറുമെന്നു വിചാരിച്ചതല്ല.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാണ് സിപിഎം. അതിനാൽ ഇത്തവണ പതിവു കോൺഗ്രസ് വിരുദ്ധത കൊണ്ട് കേരളത്തിൽ വോട്ടു നേടുക സിപിഎമ്മിന് എളുപ്പമല്ല. ബിജെപിക്കെതിരെ കോൺഗ്രസോ സിപിഎമ്മോ എന്ന ചോദ്യത്തിൽ കേരളത്തിലെ ന്യൂനപക്ഷം കോൺഗ്രസിനു പിന്നിൽ അണിനിരക്കുന്നതാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിതെറ്റിച്ചത്.

ADVERTISEMENT

ഈ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തി വോട്ടു നേടാനാണ് പാർട്ടി ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുസർക്കാരിന്റെ നേട്ടം രാജ്യവ്യാപകമായി പ്രചരിപ്പിക്കാനാണ് 2022 ഏപ്രിലിൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചത്. സർക്കാരിന്റെ ഒന്നാം വാർഷികവും അതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനവും ഇതേ ഘട്ടത്തിൽ കണ്ണൂരിൽ നടത്തിയിരുന്നു.

ഇത് വിശാലമായ ക്യാൻവാസിലേക്കു പകർത്തിയാണ് തലസ്ഥാനം കേന്ദ്രീകരിച്ച് ‘കേരളീയം’ സംഘടിപ്പിക്കുന്നത്. കേരളം ഇന്നോളം കൈവരിച്ച നേട്ടങ്ങളുടെ പിന്നിൽ ഇടതുപക്ഷത്തിനും ഇടതുസർക്കാരുകൾക്കും ഉള്ള പങ്കാണ് ഇതിലൂടെ വിളിച്ചോതാൻ ശ്രമിക്കുന്നത്. രാജ്യാന്തര പ്രശസ്തരായ ഇടതു ചിന്തകർ പങ്കെടുക്കും. ദേശീയ തലത്തിൽ കേരളത്തെ ഒരു ബ്രാൻഡായി അവതരിപ്പിക്കാൻ കൂടിയാണ് പേരു തന്നെ ‘കേരളീയം’ ആക്കിയത്.

ADVERTISEMENT

സർക്കാരും പാർട്ടിയും കൂടുതൽ ജനകീയമാകണമെന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലം നൽകിയ തിരിച്ചറിവു കൂടിയാണ് നിയമസഭാ മണ്ഡലങ്ങളിൽ ജനസദസ്സുകൾ സംഘടിപ്പിക്കാനുള്ള പ്രേരണ. ജനങ്ങളിലേക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ എത്തുന്ന രീതിയിലാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന തരത്തിൽ ആസൂത്രണം ചെയ്യും.

സംഘാടനം എൽഡിഎഫ് ആണെന്ന് ബൂത്തുതലം മുതൽ സംഘാടകസമിതി രൂപീകരിക്കാനുള്ള ഇടതുമുന്നണി യോഗതീരുമാനം വ്യക്തമാക്കി. ഫലത്തിൽ, പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളപ്പിറവി ദിനം മുതൽ രണ്ടു മാസത്തോളം നീളുന്ന പ്രചാരണ മാമാങ്കത്തിന് സിപിഎമ്മും ഇടതുമുന്നണിയും ഒരുങ്ങുകയാണ്.

ADVERTISEMENT

English Summary: CPM is preparing for the Lok Sabha Elections