ഗൃഹനാഥയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതർ 19 ലക്ഷം തട്ടി
കോഴിക്കോട് ∙ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ അജ്ഞാതർ 19 ലക്ഷം രൂപ പിൻവലിച്ചു. മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ.ഫാത്തിമബിയുടെ പേരിൽ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടിലാണു വൻ തുകയുടെ തട്ടിപ്പു നടന്നത്. ജൂലൈ 24 നും സെപ്റ്റംബർ 19 നും ഇടയിൽ പല തവണകളായാണു പണം പിൻവലിച്ചിരിക്കുന്നത്. 1992 മുതലുള്ള അക്കൗണ്ടാണ്. കെട്ടിടവാടക ഇനത്തിൽ ഫാത്തിമബിക്കു ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്കു വരുന്നത്. അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു.

കോഴിക്കോട് ∙ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ അജ്ഞാതർ 19 ലക്ഷം രൂപ പിൻവലിച്ചു. മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ.ഫാത്തിമബിയുടെ പേരിൽ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടിലാണു വൻ തുകയുടെ തട്ടിപ്പു നടന്നത്.
ജൂലൈ 24 നും സെപ്റ്റംബർ 19 നും ഇടയിൽ പല തവണകളായാണു പണം പിൻവലിച്ചിരിക്കുന്നത്. 1992 മുതലുള്ള അക്കൗണ്ടാണ്. കെട്ടിടവാടക ഇനത്തിൽ ഫാത്തിമബിക്കു ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്കു വരുന്നത്. അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു.
കഴിഞ്ഞ ദിവസം ബാങ്കിൽ മറ്റൊരു ആവശ്യത്തിനു പോയ മകൻ അബ്ദുൽ റസാഖ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വാങ്ങി പരിശോധിച്ചപ്പോഴാണു പണം പിൻവലിച്ചതു മനസ്സിലായത്. ഉടൻ ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് ഇടപാടുകൾ നിർത്തിവയ്പിച്ചു. എടിഎം കാർഡോ ഓൺലൈൻ ഇടപാടോ ഇല്ലാത്ത അക്കൗണ്ടാണെങ്കിലും യുപിഐ വഴിയാണു പണം പിൻവലിച്ചിരിക്കുന്നത്.
English Summary: Ninteen lakhs were stolen from housewife's account by anonymous persons