വെളിച്ചം വിളിച്ചുണർത്തുമോ വിക്രമിനെ? ‘ജീവിച്ചിരിപ്പുണ്ട്’ എന്ന സന്ദേശം ഭൂമിയിലേക്ക് എത്തുമോ?
തിരുവനന്തപുരം ∙ മൈനസ് 200 ഡിഗ്രി തണുപ്പിൽ രണ്ടാഴ്ചയിലധികമായി ഉറങ്ങുകയായിരുന്ന വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രനിലെ പുതിയ പ്രഭാതത്തിലേക്ക് ഉണരുമോ? ആകാംക്ഷയുടെ മുൾമുനയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) മാത്രമല്ല, രാജ്യവും ലോകവും കാത്തിരിക്കുന്നു.ചന്ദ്രനിൽ 20നു സൂര്യൻ

തിരുവനന്തപുരം ∙ മൈനസ് 200 ഡിഗ്രി തണുപ്പിൽ രണ്ടാഴ്ചയിലധികമായി ഉറങ്ങുകയായിരുന്ന വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രനിലെ പുതിയ പ്രഭാതത്തിലേക്ക് ഉണരുമോ? ആകാംക്ഷയുടെ മുൾമുനയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) മാത്രമല്ല, രാജ്യവും ലോകവും കാത്തിരിക്കുന്നു.
ചന്ദ്രനിൽ 20നു സൂര്യൻ ഉദിച്ചുതുടങ്ങിയെങ്കിലും ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത ദക്ഷിണധ്രുവത്തിലെ ശിവശക്തി പോയിന്റിലേക്കു സൂര്യപ്രകാശം ശരിയായ അളവിൽ എത്തിച്ചേരാൻ 2 ദിവസത്തോളം വേണം. തുടക്കത്തിൽ ഇതു 13 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നാണു ഗവേഷകർ പറയുന്നത്. സാവധാനം ചൂട് വർധിക്കും.
ഇന്നു വിക്രം ലാൻഡറിലെയും പ്രഗ്യാൻ റോവറിലെയും സോളർ പാനലുകൾ പ്രവർത്തിച്ചുതുടങ്ങുമെന്നും ‘ജീവിച്ചിരിപ്പുണ്ട്’ എന്ന സന്ദേശം ഭൂമിയിലേക്കു കൈമാറുമെന്നുമുള്ള പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. ഓഗസ്റ്റ് 23 നു വൈകിട്ട് 6.04 നാണു വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.
English Summary: Possibility of Chandrayaan Waking Up